ചൗക്കിദാർ എന്നു പറയൂ, ചോർ ഹേ എന്നു കേൾക്കാം: രാഹുൽ
ചൗക്കിദാർ എന്നു പറയൂ, ചോർ ഹേ എന്നു കേൾക്കാം: രാഹുൽ
Saturday, May 18, 2019 1:34 AM IST
ന്യൂഡൽഹി: രാ​ജ്യ​ത്തെ​വി​ടെ​യും പോ​യി "ചൗ​ക്കി​ദാ​ർ' എ​ന്ന് ഉ​റ​ക്കെ പ​റഞ്ഞാൽ ഉ​ട​നെ "ചോ​ർ ഹേ' ​എ​ന്നു കേൾക്കാമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാ ഹുൽ ഗാന്ധി. കോ​ണ്‍ഗ്ര​സ് മു​ന്നോ​ട്ടുവ​ച്ച ന്യാ​യ് പ​ദ്ധ​തി​യെ ബിജെപി ആ​ക്ഷേ​പി​ക്കു​ക​യാ​ണ്.

പ​ദ്ധ​തി എ​ങ്ങ​നെ ന​ട​പ്പി​ലാ​ക്കു​മെ​ന്നാ​ണ് മാ​ധ്യ​മ​ങ്ങ​ൾ ത​ങ്ങ​ളോ​ടു ചോ​ദി​ച്ച​ത്. അ​തേ​സ​മ​യം, മോ​ദി​യോ​ട് ചോദിക്കുന്നത് കു​പ്പാ​യ​ത്തി​ന്‍റെ നി​റ​ത്തെപ്പ​റ്റി​യാണ്. ക​ർ​ഷ​ക​രു​ടെ ക​ട​ങ്ങ​ൾ കോ​ണ്‍ഗ്ര​സ് എ​ഴു​തി​ത​ള്ളി​യെ​ന്ന കാ​ര്യം വ്യാ​ജ​മെ​ന്ന് പ​റ​യു​ന്ന​വ​ർ ക​ണ്ണ​ട​ച്ച് ഇ​രു​ട്ടാ​ക്കു​കയാ​ണ്. മ​ധ്യ​പ്ര​ദേ​ശ് മു​ൻ മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സി​ങ് ചൗ​ഹാ​ന്‍റെ സ​ഹോ​ദ​ര​നും അ​ന​ന്തി​ര​വ​നും കോ​ണ്‍ഗ്ര​സ് എ​ടു​ത്ത ഈ ​തീ​രു​മാ​ന​ത്തി​ന്‍റെ പ്ര​യോ​ജ​ന​ഫ​ലം അ​നു​ഭ​വി​ച്ച​വ​രാ​ണ്. അ​ത് തെ​ളി​യി​ക്കാ​ൻ ഞ​ങ്ങ​ളു​ടെ കൈ​യി​ൽ രേ​ഖ​ക​ളു​മു​ണ്ട്.

എ​ന്നാ​ൽ, ചൗ​ഹാ​ൻ ഇ​പ്പോ​ഴും ഇ​ക്കാ​ര്യ​ത്തി​ൽ നു​ണ​പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണെ​ന്നും രാ​ഹു​ൽ എഐസിസി ആസ്ഥാന ത്തു നടത്തിയ പത്രസമ്മേളന ത്തിൽ പറഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഏ​ക​പ​ക്ഷീ​യ​മാ​യാ​ണ് പെ​രു​മാ​റി​യ​ത്. പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ച​തു ചൂ​ണ്ടി​ക്കാ​ട്ടി മോ​ദി​ക്കും ബി​ജെ​പി നേ​താ​ക്ക​ൾ​ക്കും എ​തി​രേ നി​ര​വ​ധി പ​രാ​തി ന​ൽ​കി​യ​തി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ല. എ​ന്നാ​ൽ, അ​തേ കാ​ര​ണ​ത്തി​ൽ ത​ങ്ങ​ളെ ത​ട​യു​ക​യും വി​ല​ക്കു​ക​യും ചെ​യ്തു.


മോ​ദി​യു​ടെ പ്ര​ചാ​ര​ണ​ത്തി​നു വേ​ണ്ടി ബം​ഗാ​ളി​ലെ പ്ര​ചാ​ര​ണം നീ​ട്ടി​ന​ൽ​കി​യ​ത് അ​വ​സാ​ന ഉ​ദാ​ഹ​ര​ണം. ഇ​തി​നെ​തി​രേ​യെ​ല്ലാം ജ​ന​ങ്ങ​ൾ വി​ധി​യെ​ഴു​തും. മു​ൻ​വി​ധി​യോ​ടെ വ​ല്ല​തു​മൊ​ക്കെ പ​റ​ഞ്ഞ് ജ​ന​ങ്ങ​ളു​ടെ വി​ധി​യെ​ഴു​ത്തി​നെ ഞാ​ൻ അ​പ​മാ​നി​ക്കു​ന്നി​ല്ല. ​രാ​ജ്യം എ​ന്താ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് മേയ് 23നു വ്യ​ക്ത​മാ​കു​മെ​ന്നും അ​ദ്ദേ​ഹം വി​ശ​ദ​മാ​ക്കി.

അ​തേ​സ​മ​യം, സ​ഖ്യ​നീ​ക്ക​ത്തി​നാ​യി സോ​ണി​യ ഗാ​ന്ധി മു​ന്നി​ട്ടിറ​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ത്തി​ന്, മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ​യും സോ​ണി​യ ഗാ​ന്ധി​യു​ടെ​യും രാ​ഷ്‌ട്രീ​യ അ​നു​ഭ​വ പ​രി​ച​യ​മാ​ണ് ത​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും അ​ല്ലാ​തെ അ​നു​ഭ​വസ​ന്പ​ത്ത് ത​ള്ളി​ക്ക​ള​യാ​ൻ താ​ൻ മോ​ദി​യ​ല്ലെ​ന്നും രാ​ഹു​ൽ ഗാ​ന്ധി മ​റു​പ​ടി ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.