മഹാത്മജി സൂപ്പർതാരം: കമൽഹാസൻ
Monday, May 20, 2019 1:20 AM IST
ചെന്നൈ: മഹാത്മജി സൂപ്പർതാരമാണെന്നു ചലച്ചിത്രതാരവും മക്കൾ നീതിമയ്യം സ്ഥാപകനുമായ കമൽഹാസൻ. ഗാന്ധിജിയെയും അദ്ദേഹത്തിന്റെ ജീവിതത്തെയും ആവർത്തിച്ച് പരിശോധിക്കാറുണ്ടെന്നും കമൽ പറഞ്ഞു. ട്രെയിൻയാത്രക്കിടെ ജനക്കൂട്ടത്തെ അഭിവാദ്യംചെയ്യുന്നതിനിടെ ഒരു ചെരുപ്പ് നഷ്ടപ്പെട്ടപ്പോൾ, മറ്റാർക്കെങ്കിലും ഉപകരിക്കുമെന്നു കരുതി മറ്റേ ചെരുപ്പും ഗാന്ധിജി ഉപേക്ഷിച്ച സംഭവവും കമൽ എടുത്തുപറഞ്ഞു.
ഗാന്ധിജിയെ വധിച്ച നാഥുറാം വിനായക് ഗോഡ്സെയാണ് രാജ്യത്തെ ആദ്യ ഭീകരവാദിയെന്നു കമൽ അടുത്തിടെ പറഞ്ഞിരുന്നു. നാഥുറാം വിനായക് ഗോഡ്സെയെക്കുറിച്ചുള്ള പരാമർശത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഒരു വില്ലനെ നായകനായി ഒരിക്കലും സ്വീകരിക്കാനാവില്ലെന്നായിരുന്നു കമൽഹാസന്റെ മറുപടി.