കേന്ദ്ര സേന വോട്ടർമാരെ ഭയപ്പെടുത്തി: തൃണമൂൽ
കേന്ദ്ര സേന വോട്ടർമാരെ ഭയപ്പെടുത്തി: തൃണമൂൽ
Monday, May 20, 2019 1:20 AM IST
കോ​​​​​ൽ​​​​​ക്ക​​​​​ത്ത: ബി​​​​​ജെ​​​​​പി നേ​​​​​താ​​​​​ക്ക​​​​​ളു​​​​​ടെ ഉ​​​​​ത്ത​​​​​ര​​​​​വ് അ​​​​​നു​​​​​സ​​​​​രി​​​​​ക്കു​​​​​ന്ന കേ​​​​​ന്ദ്ര​​​​​സേ​​​​​ന പ​​​​​ശ്ചി​​​​​മ​​​​​ബം​​​​​ഗാ​​​​​ളി​​​​​ൽ വോ​​​​​ട്ട​​​​​ർ​​​​​മാ​​​​​രെ ഭ​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തി​​യ​​താ​​യി തൃ​​​​​ണ​​​​​മൂ​​​​​ൽ കോ​​​​​ൺ​​​​​ഗ്ര​​​​​സ് ആ​​​​​രോ​​​​​പി​​​​​ച്ചു. ലോ​​​​​ക്സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ന്‍റെ അ​​​​​വ​​​​​സാ​​​​​ന ഘ​​​​​ട്ട പോ​​​​​ളിം​​​​​ഗി​​​​​നി​​​​​ടെ​​​​​യാ​​​​​ണ് തൃ​​​​​ണ​​​​​മൂ​​​​​ൽ കോ​​​​​ൺ​​​​​ഗ്ര​​​​​സ് നേ​​​​​താ​​​​​വ് ഡെ​​​​​റി​​​​​ക് ഒ​​​​​ബ്രി​​​​​യാ​​​​​ൻ പ്ര​​​​​സ്താ​​​​​വ​​​​​ന​​​​​യി​​​​​ലൂ​​​​​ടെ ആ​​​​​രോ​​​​​പ​​​​​ണ​​മു​​ന്ന​​​​​യി​​​​​ച്ച​​​​​ത്.

ഇ​​​​​ന്ന് ബം​​​​​ഗാ​​​​​ളി​​​​​ൽ കേ​​​​​ന്ദ്ര​​​​​സേ​​​​​ന സാ​​​​​ധാ​​​​​ര​​​​​ണ​​​​​ക്കാ​​​​​രു​​​​​ടെ നേ​​​​​രേ മൃ​​​​​ഗീ​​​​​യ​​​​​മാ​​​​​യി പെ​​​​​രു​​​​​മാ​​​​​റു​​​​​ക​​​​​യും ഭ​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ക​​​​​യും ചെ​​​​​യ്തു. ബി​​​​​ജെ​​​​​പി​​​​​ക്ക് വോ​​​​​ട്ട് ചെ​​​​​യ്തി​​​​​ല്ലെ​​​​​ങ്കി​​​​​ൽ വെ​​​​​ടി​​​​​വ​​​​​ച്ചു കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​മെ​​​​​ന്ന് കേ​​​​​ന്ദ്ര​​​​​സേ​​​​​നാം​​​​​ഗം ഭീ​​​​​ഷ​​​​​ണി​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​താ​​​​​യും വി​​​​​ക​​​​​ലാം​​​​​ഗ​​​​​നെ മ​​​​​ർ​​ദിച്ച​​​​​താ​​​​​യും ഒ​​ബ്രി​​യാ​​ൻ പ്ര​​​​​സ്താ​​​​​വ​​​​​ന​​​​​യി​​​​​ൽ പ​​​​​റ​​​​​ഞ്ഞു. സം​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ളു​​​​​ടെ ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ൾ മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ൽ വ​​​​​ന്ന​​​​​താ​​​​​യും അ​​​​​ദ്ദേ​​​​​ഹം കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.