ഗോഡ്സെയുടെ പിറന്നാൾ ആഘോഷിച്ച ആ​​​റ് ഹി​​​ന്ദു​​​മ​​​ഹാ​​​സ​​​ഭാ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പി​​​ടി​​​യി​​​ൽ
Tuesday, May 21, 2019 12:13 AM IST
സൂ​​​റ​​​ത്ത്: മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി​​​യു​​​ടെ ഘാ​​​ത​​​ക​​​ൻ നാ​​​ഥു​​​റാം വി​​​നാ​​​യ​​​ക് ഗോ​​​ഡ്സെ​​​യു​​​ടെ പി​​​റ​​​ന്നാ​​​ൾ ആ​​​ഘോ​​​ഷി​​​ച്ച ആ​​​റ് ഹി​​​ന്ദു​​​മ​​​ഹാ​​​സ​​​ഭാ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പോ​​​ലീ​​​സ് പി​​​ടി​​​യി​​​ൽ. സൂ​​​റ​​​ത്തി​​​ലെ ലിം​​​ബാ​​​യാ​​​ത് മേ​​​ഖ​​​ല​​​യി​​​ലെ സൂ​​​ര്യ​​​മു​​​ഖി ഹ​​​നു​​​മാ​​​ൻ ക്ഷേ​​​ത്ര​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ആ​​​ഘോ​​​ഷം. ഗോ​​​ഡ്സെ​​​യു​​​ടെ ഫോ​​​ട്ടോ​​​യ്ക്കു മു​​​ന്നി​​​ൽ നി​​​ല​​​വി​​​ള​​​ക്ക് തെ​​​ളി​​​ച്ച പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ മ​​​ധു​​​ര​​​പ​​​ല​​​ഹാ​​​ര വി​​​ത​​​ര​​​ണ​​​വും ന​​​ട​​​ത്തി.


ഇ​​​ന്ന​​​ലെ​​​യാ​​​ണ് ഇ​​​വ​​​രെ അ​​​റ​​​സ്റ്റ്ചെ​​​യ്ത​​​തെ​​​ന്നു സൂ​​​റ​​​ത്ത് പോ​​​ലീ​​​സ് ക​​​മ്മി​​​ഷ​​​ണ​​​ർ സ​​​തീ​​​ഷ് ശ​​​ർ​​​മ പ​​​റ​​​ഞ്ഞു. പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ വി​​​കാ​​​ര​​​ത്തെ വൃ​​​ണ​​​പ്പെ​​​ടു​​​ത്തു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ചെ​​​യ്തു​​​വെ​​​ന്ന കു​​​റ്റ​​​ത്തി​​​നാ​​​ണു കേ​​​സെ​​​ടു​​​ത്ത​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.