സ​ർ​വേ: നിയമസഭാ തെരഞ്ഞെടുപ്പു നടന്ന ഒഡീഷയിൽ ബിജെഡി,ആന്ധ്രയിൽ ടിഡിപി
Tuesday, May 21, 2019 12:13 AM IST
അ​​​​മ​​​​രാ​​​​വ​​​​തി: നിയ​മ​സ​ഭാ തെ​ര ഞ്ഞെ​ടു​പ്പു ന​ട​ന്ന ആ​ന്ധ്ര​പ്ര​ദേ​ശി​ൽ ടി​ഡി​പി​യും ഒ​ഡീ​ഷ​യി​ൽ ബി​ജെ​ഡി​യും അ​ധി​കാ​രം നി​ല​നി​ർ​ത്തു​മെ​ന്ന് ര​ണ്ട് സ​ർ​വേ​ക​ളു​ടെ പ്ര​വ​ച​നം.

ആ​ന്ധ്ര​യി​ൽ മു​ൻ എം​പി എ​ൽ. രാ​ജ​ഗോ​പാ​ൽ ന​ട​ത്തി​യ സ​ർ​വേ പ്ര​കാ​രം ടി​ഡി​പി​ക്ക് 90-110 സീ​റ്റ് ല​ഭി​ക്കും. വൈ​എ​സ്ആ​ർ കോ​ണ്‍​ഗ്ര​സി​ന് 65-79 സീ​റ്റാ​ണു ഏ​ജ​ൻ​സി​യു​ടെ പ്ര​വ​ച​നം. ടി​ഡി​പി​ക്ക് 90-110 സീ​റ്റാ​ണ് ആ​ർ​ജി ഫ്ലാ​ഷ് സ​ർ​വേ​യു​ടെ പ്ര​വ​ച​നം.​ഇ​ന്ത്യാ ടു​ഡേ ആ​ക്സി​സ് വൈ​എ​സ്ആ​ർ കോ​ണ്‍​ഗ്ര​സി​ന് 119-135 സീ​റ്റും ടി​ഡി​പി​ക്ക് 39-51 സീ​റ്റു​മാ​ണു പ്ര​വ​ചി​ക്കു​ന്ന​ത്.


ഒ​ഡീ​ഷ​യി​ൽ ബി​ജെ​ഡി​ക്ക് 85 സീ​റ്റും ബി​ജെ​പി​ക്ക് 25 സീ​റ്റും കോ​ണ്‍​ഗ്ര​സി​ന് 11 സീ​റ്റും മ​റ്റു​ള്ള​വ​ർ​ക്ക് 24 സീ​റ്റു​മാ​ണു ക​ന​ക് ന്യൂ​സ് പ​റ​യു​ന്ന​ത്. ബി​ജെ​ഡി 85 സീ​റ്റ് നേ​ടു​മെ​ന്നു ന്യൂ​സ് 18 ഒ​ഡി​യ​യും പ്ര​വ​ചി​ക്കു​ന്നു. ബി​ജെ​പി​ക്ക് 26 സീ​റ്റും കോ​ണ്‍​ഗ്ര​സി​ന് 11ഉം ​മ​റ്റു​ള്ള​വ​ർ​ക്ക് 24ഉം ​ആ​ണ് ന്യൂ​സ് 18 ഒ​ഡി​യ​യു​ടെ പ്ര​വ​ച​നം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.