“അ​വി​വേ​ക​മ​ല്ല, മാ​പ്പ് പ​റ​യി​ല്ല”
“അ​വി​വേ​ക​മ​ല്ല, മാ​പ്പ് പ​റ​യി​ല്ല”
Wednesday, May 22, 2019 12:18 AM IST
ന്യൂ​​ഡ​​ൽ​​ഹി: ലോ​​ക്സ​​ഭാ എ​​ക്സി​​റ്റ് പോ​​ൾ ഫ​​ല​​ങ്ങ​​ളെ ഐ​​ശ്വ​​ര്യ റാ​​യി ബ​​ച്ച​​ന്‍റെ വ്യ​​ക്തി​​ജീ​​വി​​ത​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ത്തി ട്വി​​റ്റ​​റി​​ൽ ട്രോ​​ൾ പ​​ങ്കു​​വ​​ച്ച വി​​വാ​​ദ​​ത്തി​​ൽ പ്ര​​തി​​ക​​ര​​ണ​​വു​​മാ​​യി ബോ​​ളി​​വു​​ഡ് താ​​രം വി​​വേ​​ക് ഒ​​ബ്റോ​​യ്.

ത​​ന്നോ​​ടു മാ​​പ്പു പ​​റ​​യാ​​നാ​​ണ് എ​​ല്ലാ​​വ​​രും ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത്. മാ​​പ്പു പ​​റ​​യാ​​ൻ ത​​യാ​​റാ​​ണ്. എ​​ന്നാ​​ൽ തെ​​റ്റ് ചെ​​യ്തി​​ട്ടു​​ണ്ടെ​​ന്നു എ​​നി​​ക്കു തോ​​ന്നു​​ന്നി​​ല്ല. തെ​​റ്റ് ചെ​​യ്യാ​​ത്ത​​തി​​നാ​​ൽ മാ​​പ്പ് പ​​റ​​യേ​​ണ്ട​​തി​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം മാ​​ധ്യ​​മ​​ങ്ങ​​ളോ​​ട് പ​​റ​​ഞ്ഞു. ഇ​​ത്ത​​ര​​ത്തി​​ൽ ഒ​​രു മീം ​​ഉ​​ണ്ടാ​​ക്കി​​യ ആ​​ളെ അ​​ഭി​​ന​​ന്ദി​​ക്കു​​ന്ന​​താ​​യും വി​​വേ​​ക് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

വി​​വേ​​ക് ഒ​​ബ്റോ​​യി​​യു​​ടെ ട്വീ​​റ്റ് അ​​റ​​പ്പു​​ള​​വാ​​ക്കു​​ന്ന​​താ​​ണെ​​ന്ന് സോ​​നം ക​​പൂ​​ർ ട്വി​​റ്റ് ചെ​​യ്തി​​രു​​ന്നു. ഇ​​തി​​നെ​​തി​​രേ​​യും താ​​രം രൂ​​ക്ഷ​​മാ​​യാ​​ണ് പ്ര​​തി​​ക​​രി​​ച്ച​​ത്. സ്ത്രീശ​​ക്തീ​​ക​​ര​​ണ​​ത്തി​​നാ​​യി ധാ​​രാ​​ളം കാ​​ര്യ​​ങ്ങ​​ൾ ചെ​​യ്തി​​ട്ടു​​ണ്ട്. സി​​നി​​മ​​യി​​ലും സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ലു​​മു​​ള്ള അ​​മി​​ത​​മാ​​യ അ​​ഭി​​ന​​യം സോ​​നം അ​​വ​​സാ​​നി​​പ്പി​​ക്ക​​ണ​​മെ​​ന്നാ​​യി​​രു​​ന്നു വി​​വേ​​കി​​ന്‍റെ പ്ര​​തി​​ക​​ര​​ണം. കോ​​ണ്‍​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി​​യും ബോ​​ളി​​വു​​ഡ് താ​​ര​​വു​​മാ​​യ ഉൗ​​ർ​​മി​​ള, കാ​​യി​​ക താ​​രം ജ്വാ​​ല ഗു​​ട്ട തു​​ട​​ങ്ങി​​യ​​വ​​ർ വി​​വേ​​കി​​ന്‍റെ ട്വീ​​റ്റി​​നെ​​തി​​രേ രം​​ഗ​​ത്ത് വ​​ന്നി​​രു​​ന്നു.

അ​​തേ​​സ​​മ​​യം, മീ​​മി​​ലെ നാ​​യി​​ക​​യാ​​യ ഐ​​ശ്വ​​ര്യ റാ​​യ് സം​​ഭ​​വ​​ത്തെ​​പ്പ​​റ്റി ഇ​​തു​​വ​​രെ പ്ര​​തി​​ക​​രി​​ച്ചി​​ട്ടി​​ല്ല. പാ​​രീ​​സി​​ൽ ന​​ട​​ക്കു​​ന്ന കാ​​ൻ ഫി​​ലിം ഫെ​​സ്റ്റി​​വ​​ലി​​ൽ പ​​ങ്കെ​​ടു​​ക്കു​​ക​​യാ​​ണ് ഐ​​ശ്വ​​ര്യ.


അ​​ഭി​​പ്രാ​​യ സ​​ർ​​വെ, എ​​ക്സി​​റ്റ് പോ​​ൾ, തെര​​ഞ്ഞെ​​ടു​​പ്പു ഫ​​ലം ഇ​​വ മൂ​​ന്നും ത​​മ്മി​​ലു​​ള്ള അ​​ന്ത​​ര​​ത്തെ​​ക്കു​​റി​​ച്ച് പ​​വ​​ൻ സിം​​ഗ് എ​​ന്നൊ​​രാ​​ൾ പ​​ങ്കു​​വ​​ച്ച മീം ​​ആ​​ണ് വി​​വേ​​ക് ട്വി​​റ്റ​​റി​​ൽ പ​​ങ്കു​​വ​​ച്ചി​​രു​​ന്ന​​ത്.
മു​​ൻ കാ​​മു​​കി​​യാ​​യി​​രു​​ന്ന ഐ​​ശ്വ​​ര്യ റാ​​യ്, സ​​ൽ​​മാ​​ൻ ഖാ​​ൻ, അ​​ഭി​​ഷേ​​ക് ബ​​ച്ച​​ൻ, ആ​​രാ​​ധ്യ എ​​ന്നി​​വ​​രു​​ടെ ചി​​ത്ര​​ങ്ങ​​ൾ​​ക്കൊ​​പ്പം വി​​വേ​​ക് ഒ​​ബ്റോ​​യി​​യു​​ടെ​​യും ചി​​ത്ര​​ങ്ങ​​ൾ വ​​ച്ചു​​ള്ള മീം ​​ഉ​​പ​​യോ​​ഗി​​ച്ചാ​​യി​​രു​​ന്നു ട്രോ​​ൾ.

സം​​ഭ​​വ​​ത്തി​​ൽ ദേ​​ശീ​​യ വ​​നി​​താ ക​​മ്മീ​​ഷ​​ൻ വി​​വേ​​കി​​ന് നോ​​ട്ടീ​​സ് അ​​യ​​ച്ചി​​ട്ടു​​ണ്ട്. വ​​നി​​താ ക​​മ്മീഷ​​ന്‍റെ മു​​ന്നി​​ൽ ഹാ​​ജ​​രാ​​കു​​മെ​​ന്ന് അ​​റി​​യി​​ച്ച വി​​വേ​​ക് ത​​ന്‍റെ നി​​ല​​പാ​​ട് അ​​വ​​രെ ബോ​​ധ്യ​​പ്പെ​​ടു​​ത്തു​​മെ​​ന്നും വ്യ​​ക്ത​​മാ​​ക്കി.​

അ​​തേ​​സ​​മ​​യം എ​​ക്സി​​റ്റ് പോ​​ളു​​ക​​ൾ​​ക്ക് യാ​​ഥാർ​​ഥ്യ​​വു​​മാ​​യി യാ​​തൊ​​രു ബ​​ന്ധ​​വു​​മി​​ല്ലെ​​ന്ന് സ്ഥാ​​പി​​ക്കാ​​നാ​​ണ് വി​​വേ​​ക് ശ്ര​​മി​​ച്ച​​തെ​​ന്ന നി​​ല​​പാ​​ടി​​ലാ​​ണ് ആ​​രാ​​ധ​​ക​​ർ.

എ​​ക്സി​​റ്റ് പോ​​ളു​​ക​​ൾ ശ​​രി​​യ​​ല്ലെ​​ന്നും അ​​വ അ​​വ​​സാ​​നം തെ​​റ്റു​​ക​​യാ​​ണു പ​​തി​​വെ​​ന്നും ഇ​​വ​​ർ പ​​റ​​യു​​ന്നു. ഇ​​ത്ത​​ര​​ത്തി​​ലാ​​യി​​രി​​ക്കും ഇ​​ത്ത​​വ​​ണ​​ത്തെ എ​​ക്സി​​റ്റ് പോ​​ളെ​​ന്നു​​മാ​​ണ് വി​​വേ​​ക് ഉ​​ദ്ദേശി​​ച്ച​​തെ​​ന്ന് ആ​​രാ​​ധ​​ക​​ർ പ​​റ​​യു​​ന്നു.

പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യാ​​യി വി​​വേ​​ക് വേ​​ഷ​​മി​​ട്ട പി​​എം മോ​​ദി റി​​ലീ​​സ് ചെ​​യ്യാ​​ൻ ദി​​വ​​സ​​ങ്ങ​​ൾ ബാ​​ക്കി​​നി​​ൽ​​ക്കെ​​യാ​​ണ് പു​​തി​​യ വി​​വാ​​ദം. മേ​​യ് 24നാ​​ണ് ചി​​ത്ര​​ത്തി​​ന്‍റെ റി​​ലീ​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.