എല്ലാ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന ഹർജി തള്ളി
എല്ലാ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന ഹർജി തള്ളി
Wednesday, May 22, 2019 12:18 AM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന​തി​ന് എ​ല്ലാ വി​വി​പാ​റ്റ് പേ​പ്പ​ർ സ്ലി​പ്പു​ക​ളും എ​ണ്ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി സു​പ്രീംകോ​ട​തി ത​ള്ളി. ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം കോ​ട​തി നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​താ​ണെ​ന്നു വ്യ​ക്ത​മാ​ക്കി​യ ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ അ​വ​ധി​ക്കാ​ല ബെ​ഞ്ച്, ഹ​ർ​ജി​ക്കാ​ർ ശ​ല്യം ചെ​യ്യു​ക​യാ​ണെ​ന്നും നി​രീ​ക്ഷി​ച്ചു.

സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ടെ​ക്ഫോ​ർ​ ഓ​ൾ എ​ന്ന സം​ഘ​ട​ന​യാ​ണ് ഹ​ർ​ജി​ക്കാർ ഇ​ല​ക്‌ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളി​ൽ ക്ര​മ​ക്കേ​ട് ന​ട​ത്താ​നാ​വു​മെ​ന്നും അ​തു ത​ട​യാ​ൻ ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ഒ​പ്റ്റി​ക്ക​ൽ ബാ​ല​റ്റ് സ്കാ​ൻ മെ​ഷീ​ൻ ഇ​വി​എ​മ്മു​മാ​യി ഘ​ടി​പ്പി​ക്ക​ണ​മെ​ന്നു​മാ​ണ് ഹ​ർ​ജി​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ, വി​വി​പാ​റ്റ് വി​ഷ​യ​ത്തി​ൽ ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് നേ​ര​ത്തെ ഉ​ത്ത​ര​വി​ട്ട​തി​നാ​ൽ അ​വ​ധി​ക്കാ​ല ബെ​ഞ്ചി​ന് ഇ​ട​പെ​ടാ​നാ​വി​ല്ലെ​ന്നു ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര വ്യ​ക്ത​മാ​ക്കി.


വോ​ട്ടെ​ടു​പ്പി​ന്‍റെ സു​താ​ര്യ​ത ഉ​റ​പ്പാ​ക്കാ​ൻ 50 ശ​ത​മാ​നം വി​വി​പാ​റ്റ് പേ​പ്പ​ർ സ്ലി​പ്പു​ക​ൾ എ​ണ്ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് 21 പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ന​ൽ​കി​യ ഹ​ർ​ജി നേ​ര​ത്തെ സു​പ്രീം കോ​ട​തി ത​ള്ളി​യി​രു​ന്നു. ഒ​രു നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലെ ഓ​രോ ബൂ​ത്തു​ക​ളി​ൽ നി​ന്നു​ള്ള വി​വി​പാ​റ്റ് പേ​പ്പ​ർ സ്ലി​പ്പു​ക​ൾ എ​ന്ന​ത് അ​ഞ്ച് വി​വി​പാ​റ്റു​ക​ളാ​യി വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ന​ട​പ​ടി​യെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.