ബാരക്പുറിലെ സ്ഥാനാർഥിയുടെ അറസ്റ്റ് ചൊവ്വാഴ്ച വരെ സുപ്രീംകോടതി തടഞ്ഞു
Thursday, May 23, 2019 12:11 AM IST
ന്യൂഡൽഹി: സംസ്ഥാന പോലീസ് ക്രിമിനൽ കേസ് ഫയൽ ചെയ്ത പശ്ചിമബംഗാളിലെ ബാരക്പുർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി അർജുൻ സിംഗിന്റെ അറസ്റ്റ് മേയ് 28 വരെ സുപ്രീംകോടതി തടഞ്ഞു. ജസ്റ്റീസുമാരായ അരുൺ മിശ്ര, എം.ആർ. ഷാ എന്നിവർ ഉൾപ്പെട്ട അവധിക്കാല ബെഞ്ചാണ് അറസ്റ്റ് സ്റ്റേ ചെയ്തത്. ബിജെപി-തൃണമൂൽ സംഘർഷത്തിന്റെ ഭാഗമായി സിംഗിനെതിരേ 20 ക്രമിനിൽ കേസുകളാണ് ഫയൽ ചെയ്തിരിക്കുന്നത്.