കവിതയുടെ തോൽവിക്കു പിന്നിൽ കർഷകർ
കവിതയുടെ തോൽവിക്കു പിന്നിൽ കർഷകർ
Saturday, May 25, 2019 12:54 AM IST
ഹൈ​​ദ​​രാ​​ബാ​​ദ്: തെ​​ലു​​ങ്കാ​​ന മു​​ഖ്യ​​മ​​ന്ത്രി കെ. ​​ച​​ന്ദ്ര​​ശേ​​ഖ​​ര റാ​​വു​​വി​​ന്‍റെ മ​​ക​​ൾ കെ. ​​ക​​വി​​ത നി​​സാ​​മാ​​ബാ​​ദ് മ​​ണ്ഡ​​ല​​ത്തി​​ൽ തോ​​ൽ​​ക്കാ​​ൻ കാ​​ര​​ണം 177 ക​​ർ​​ഷ​​ക​​ർ മ​​ത്സ​​രി​​ച്ച​​തെ​​ന്നു ക​​ണ​​ക്കു​​ക​​ൾ.

മൊ​​ത്തം 185 സ്ഥാ​​നാ​​ർ​​ഥി​​ക​​ളാ​​യി​​രു​​ന്നു നി​​സാ​​മാ​​ബാ​​ദി​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത്. 177 ക​​ർ​​ഷ​​ക​​സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ 90,000 വോ​​ട്ടാ​​ണു നേ​​ടി​​യ​​ത്. ബി​​ജെ​​പി​​യി​​ലെ ഡി. ​​അ​​ര​​വി​​ന്ദ് 70,875 വോ​​ട്ടി​​നാ​​ണു ക​​വി​​ത​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. കോ​​ൺ​​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി മ​​ധു ഗൗ​​ഡ് യാ​​സ്ഖി​​ക്ക് 69,173 വോ​​ട്ട് നേ​​ടാ​​നേ ക​​ഴി​​ഞ്ഞു​​ള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.