നോട്ടയ്ക്ക് ഏറ്റവും അധികം വോട്ട് ബിഹാറിൽ
Saturday, May 25, 2019 12:54 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: നോ​​​ട്ട​​​യ്ക്ക് ഏ​​​റ്റ​​​വും അ​​​ധി​​​കം വോ​​​ട്ട് വീ​​​ണ​​​ത് ബി​​​ഹാ​​​റി​​​ൽ. 8.17 ല​​​ക്ഷം വോ​​​ട്ടാ​​​ണു ബി​​​ഹാ​​​റി​​​ൽ നോ​​​ട്ട​​​യ്ക്ക് കി​​​ട്ടി​​​യ​​​ത്. ഇ​​​ത് ആ​​​കെ പോ​​​ൾ ചെ​​​യ്ത വോ​​​ട്ടി​​​ന്‍റെ ര​​​ണ്ടു ശ​​​ത​​​മാ​​​നം വ​​​രും. ബി​​​ഹാ​​​റി​​​ലെ ഗോ​​​പാ​​​ൽ​​​ഗ​​​ഞ്ചി​​​ൽ 51,660 വോ​​​ട്ടാ​​​ണു(5.04%) നോ​​​ട്ട​​​യ്ക്ക് വീ​​​ണ​​​ത്. പ​​​ശ്ചിം ച​​​ന്പാ​​​ര​​​ൺ(4.51 %), ന​​​വാ​​​ഡ(3.73%), ജ​​​ഹാ​​​നാ​​​ബാ​​​ദ്(3.37%) എ​​​ന്നീ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും നോ​​​ട്ട​​​യ്ക്ക് കാ​​​ര്യ​​​മാ​​​യ വോ​​​ട്ട് കി​​​ട്ടി.


പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ മ​​​ണ്ഡ​​​ല​​​മാ​​​യ വാ​​​രാ​​​ണ​​​സി​​​യി​​​ൽ 4037 വോ​​​ട്ടാ​​​ണു നോ​​​ട്ട​​​യ്ക്കു കി​​​ട്ടി​​​യ​​​ത്. രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി വി​​​ജ​​​യി​​​ച്ച വ​​​യ​​​നാ​​​ട്ടി​​​ൽ 2,155 വോ​​​ട്ടും അ​​​മി​​​ത് ഷാ ​​​വി​​​ജ​​​യി​​​ച്ച ഗാ​​​ന്ധി​​​ന​​​ഗ​​​റി​​​ൽ 14,214 വോ​​​ട്ടും നോ​​​ട്ട​​​യ്ക്ക് കി​​​ട്ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.