നായിഡുവിന്റെ തോൽവി ദുഷ്കൃത്യങ്ങൾക്കു ദൈവം നൽകിയ ശിക്ഷ: ജഗൻ
Sunday, May 26, 2019 1:24 AM IST
ന്യൂഡൽഹി: ദുഷ്കൃത്യങ്ങൾക്കു ദൈവം നൽകിയ ശിക്ഷയാണു തെരഞ്ഞെടുപ്പിലെ ചന്ദ്രബാബു നായിഡുവിന്റെ തോൽവിയെന്ന് വൈഎസ്ആർ കോണ്ഗ്രസ് അധ്യക്ഷൻ വൈ.എസ്. ജഗൻമോഹൻ റെഡ്ഡി. അടുത്ത ആഴ്ച ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി അധികാരമേൽക്കാനിരിക്കെയാണ് ജഗന്റെ പരാമർശം.
അധാർമികവും അന്യായവുമായ പ്രവർത്തനങ്ങൾ നടത്തുന്നവർക്കു ദൈവം ശിക്ഷ നൽകുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് നായിഡുവിന്റെ തോൽവി.