പ്രധാനമന്ത്രിക്ക് സിബിസിഐയുടെ അഭിനന്ദന കത്ത്
പ്രധാനമന്ത്രിക്ക് സിബിസിഐയുടെ അഭിനന്ദന കത്ത്
Monday, May 27, 2019 12:12 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി ര​ണ്ടാ​മ​തും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ന​രേ​ന്ദ്ര മോ​ദി​ക്ക് ഭാ​ര​തീ​യ ക​ത്തോ​ലി​ക്ക മെ​ത്രാ​ൻ സ​മി​തി (സി​ബി​സി​ഐ)​യു​ടെ അ​ഭി​ന​ന്ദ​നം. മും​ബൈ ആ​ർ​ച്ച്ബി​ഷ​പ്പും സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റു​മാ​യ ക​ർ​ദി​നാ​ൾ ഡോ.​ഒാ​സ്വാ​ൾ​ഡ് ഗ്രേ​ഷ്യ​സ് ആ​ണ് മെ​ത്രാ​ൻ സ​മി​തി​ക്കു​വേ​ണ്ടി ക​ത്ത് അ​യ​ച്ചി​രി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം നേ​ടി​യ ന​രേ​ന്ദ്ര​ മോ​ദി​ക്കും ഭാ​ര​തീ​യ ജ​ന​താ പാ​ർ​ട്ടി​ക്കും പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റ് അ​മി​ത് ഷാ​യ്ക്കും അ​ഭി​ന​ന്ദ​നം അ​ർ​പ്പി​ച്ചു​കൊ​ണ്ടാ​ണ് ക​ത്ത് ആ​രം​ഭി​ക്കു​ന്ന​ത്.

സ്ഥി​ര​ത​യു​ള്ള ഒ​രു സ​ർ​ക്കാ​രി​നാ​യാ​ണ് ജ​ന​ങ്ങ​ൾ വോ​ട്ടു ചെ​യ്തി​രി​ക്കു​ന്ന​ത്. പു​തി​യൊ​രു ഇ​ന്ത്യ​യെ വാ​ർ​ത്തെ​ടു​ക്കാ​ൻ സ​ർ​ക്കാ​രി​നും പ്ര​ധാ​ന​മ​ന്ത്രി​ക്കും പ്രാ​ർ​ഥ​ന​ക​ളും ആ​ശം​സ​ക​ളും നേ​രു​ന്നു. ഭ​ര​മേ​ൽ​പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന ഉ​ത്ത​ര​വാ​ദി​ത്വം ഭം​ഗി​യാ​യി നി​റ​വേ​റ്റാ​നു​ള്ള ആ​രോ​ഗ്യ​വും കാ​ര്യ​ക്ഷ​മ​ത​യും ദൈ​വം ന​ൽ​ക​ട്ടെ.


പു​തി​യൊ​രു ഇ​ന്ത്യ കെ​ട്ടി​പ്പ​ടു​ക്കാ​ൻ കൈ​കോ​ർ​ത്തു നീ​ങ്ങാം. യു​വാ​ക്ക​ൾ​ക്കു പ്ര​തീ​ക്ഷ​യും സ്ത്രീ​ക​ൾ​ക്ക് ഉ​ന്ന​മ​ന​വും ക​ർ​ഷ​ക​ർ​ക്കു ക്ഷേ​മ​വും പ​ക​രു​ന്ന ഭ​ര​ണ​ത്തി​ലൂ​ടെ സ​ന്പ​ത്ത് വ്യ​വ​സ്ഥ​യ്ക്കു ക​രു​ത്തു പ​ക​രാം. അ​തി​നാ​യി ഏ​വ​ർ​ക്കും ഒ​രു​മി​ച്ചു പ​രി​ശ്ര​മി​ക്കാ​മെ​ന്നും സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.