സ്മൃതി ഇറാനിയുടെ അമേഠിയിലെ അനുയായിയെ വെടിവച്ചുകൊന്നു
സ്മൃതി ഇറാനിയുടെ അമേഠിയിലെ അനുയായിയെ വെടിവച്ചുകൊന്നു
Monday, May 27, 2019 12:12 AM IST
അ​​​മേ​​​ഠി: ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യെ അ​​​ട്ടി​​​മ​​​റി​​​ച്ച സ്മൃ​​​തി ഇ​​​റാ​​​നി​​​യു​​​ടെ അ​​​മേ​​​ഠി​​​യി​​​ലെ ഉ​​​റ്റ അ​​​നു​​​യാ​​​യി വെ​​​ടി​​​യേ​​​റ്റു​​​ മ​​​രി​​​ച്ചു. അ​​​മേ​​​ഠി​​​യി​​​ലെ ബാ​​​രു​​​ലി​​​യ​​​യി​​​ലെ മു​​​ൻ​​​ഗ്രാ​​​മ​​​ത്ത​​​ല​​​വ​​​ൻ കൂ​​​ടി​​​യാ​​​യ സു​​​രേ​​​ന്ദ്ര സിം​​​ഗ് (50) ആ​​​ണ് മ​​​രി​​​ച്ച​​​ത്. ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി 11.30 ഓ​​​ടെ ര​​​ണ്ടം​​​ഗ​​​സം​​​ഘം നി​​​റ​​​യൊ​​​ഴി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് അ​​​ഡീ​​​ഷ​​​ണ​​​ൽ എ​​​സ്പി ദ​​​യാ റാം ​​​പ​​​റ​​​ഞ്ഞു. ഉ​​​ട​​​ൻ ല​​​ക്നോ​​​യി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​യെ​​​ങ്കി​​​ലും മ​​​ര​​​ണ​​​ത്തി​​​നു കീ​​​ഴ​​​ട​​​ങ്ങി.

സിം​​​ഗു​​​മാ​​​യി മു​​​ൻ​​​കാ​​​ല വൈ​​​രം ഉ​​​ള്ള​​​വ​​​രെ​​​ക്കു​​​റി​​​ച്ചു​​​ൾ​​​പ്പെ​​​ടെ നി​​​ർ​​​ണാ​​​യ​​​ക വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭി​​​ച്ചു​​​വെ​​​ന്ന് യു​​​പി ഡി​​​ജി​​​പി ഓം ​​​പ്ര​​​കാ​​​ശ് സിം​​​ഗ് അ​​​റി​​​യി​​​ച്ചു. രാ​​​ഷ്‌​​​ട്രീ​​​യ​​​കൊ​​​ല​​​പാ​​​ത​​​കം ആ​​​ണോ എ​​​ന്നും പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്നു​​​ണ്ട്.


സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് അ​​ഞ്ചു പേ​​ർ​​ക്കെ​​തി​​രേ പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു. വ​​സിം, ന​​സിം, ഗോ​​ലു, രാ​​മ​​ച​​ന്ദ്ര, ധ​​രം​​നാ​​ഥ് ഗു​​പ്ത എ​​ന്നി​​വ​​ർ​​ക്കെ​​തി​​രേ​​യാ​​ണു കേ​​സെ​​ടു​​ത്ത​​ത്. ഏ​​ഴു പേ​​രെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത​​താ​​യി ഡി​​ജി​​പി ഓം ​​പ്ര​​കാ​​ശ് സിം​​ഗ് പ​​റ​​ഞ്ഞു. അ​​​മേ​​​ഠി​​​യി​​​ൽ സ്മൃ​​​തി ഇ​​​റാ​​​നി ഷൂ ​​​വി​​​ത​​​ര​​​ണം ചെ​​​യ്ത​​​പ്പോ​​​ൾ ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന സിം​​​ഗ് പ്ര​​​ചാ​​​ര​​​ണ​​​രം​​​ഗ​​​ത്തും സ​​​ജീ​​​വ​​​മാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.