മോദി പാക്കിസ്ഥാനു മുകളിലൂടെ പറക്കില്ല
മോദി പാക്കിസ്ഥാനു മുകളിലൂടെ പറക്കില്ല
Thursday, June 13, 2019 12:38 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: കി​​​ർ​​​ഗി​​​സ്ഥാ​​​നി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​യി​​​ൽ പാ​​​ക്കി​​​സ്ഥാ​​​ന്‍റെ വ്യോ​​​മ​​​പാ​​​ത ഒ​​​ഴി​​​വാ​​​ക്കി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി. മ​​​ധ്യേ​​​ഷ്യൻ രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു മു​​​ക​​​ളി​​​ലൂ​​​ടെ​​​യാ​​​ണു ഷാ​​​ങ്ഹാ​​​യി കോ-​​​ഓ​​​പ്പ​​​റേ​​​ഷ​​​ൻ ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ ഉ​​​ച്ച​​​കോ​​​ടി​​​ക്കാ​​​യി കി​​​ർ​​​ഗി​​​സ്ഥാ​​​നി​​​ലെ ബി​​​ഷ്കെ​​​ക്കി​​​ലേ​​​ക്കു പോ​​​കു​​​ക. വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യ​​​മാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. ഇ​​​ന്നും നാ​​​ളെ​​​യു​​​മാ​​​ണ് ഉ​​​ച്ച​​​കോ​​​ടി.


ഒ​​​മാ​​​ൻ, ഇ​​​റാ​​​ൻ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു മു​​​ക​​​ളി​​​ലൂ​​​ടെ​​​യാ​​​കും മോ​​​ദി​​​യു​​​ടെ യാ​​​ത്ര. ബി​​​ഷ്കെ​​​ക്കി​​​ലേ​​​ക്കു മോ​​​ദി​​​യു​​​ടെ യാ​​​ത്ര​​​യ്ക്ക് വ്യോ​​​മ​​​പാ​​​ത അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന് ഇ​​​ന്ത്യ പാ​​​ക്കി​​​സ്ഥാ​​​നോ​​​ട് അ​​​ഭ്യ​​​ർ​​​ഥി​​​ച്ചി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് പാ​​​ക്കി​​​സ്ഥാ​​​ൻ അ​​​നു​​​മ​​​തി ന​​​ല്കി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.