ഉത്തർ പ്രദേശിൽ മാധ്യമപ്രവർത്തകന് റെയിൽവേ പോലീസിന്‍റെ ക്രൂര മർദനം
ഉത്തർ പ്രദേശിൽ മാധ്യമപ്രവർത്തകന് റെയിൽവേ പോലീസിന്‍റെ ക്രൂര മർദനം
Thursday, June 13, 2019 12:38 AM IST
ല​​​ക്നോ:​ ഗു​​​ഡ്സ്ട്രെ​​​യി​​​ൻ പാ​​​ളം​​​തെ​​​റ്റി​​​യ സം​​​ഭ​​​വം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യാ​​​നെ​​​ത്തി​​​യ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​കനെ ര​​ണ്ടു റെ​​യി​​ൽ​​വേ പോ​​ലീ​​സു​​കാ​​ർ ക്രൂ​​ര​​മാ​​യി മ​​ർ​​ദി​​ച്ചു. ല​​​ക്നോ​​​ക്കു സ​​​മീ​​​പം ഷാം​​​ലി​​​യി​​​ൽ അ​​​മി​​​ത് ശ​​​ർ​​​മ എ​​​ന്ന മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​ണു മ​​​ർ​​​ദ​​​ന​​​മേ​​​റ്റ​​​ത്.

ഇ​​​തി​​​ന്‍റെ ദൃ​​​ശ്യ​​​ങ്ങ​​​ൾ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​ച​​​രി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഷാം​​​ലി റെ​​​യി​​​ൽ​​​വേ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലെ ഓ​​​ഫീ​​​സ​​​ർ രാ​​​കേ​​​ഷ് കു​​​മാ​​​ർ, കോ​​​ൺ​​​സ്റ്റ​​​ബി​​​ൾ സ​​​ഞ്ജ​​​യ് പ​​​വാ​​​ർ എ​​​ന്നി​​​വ​​​രെ സ​​​സ്പ​​​ൻ​​​ഡ് ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു.


അ​​​തേ​​​സ​​​മ​​​യം, ത​​​ന്നോ​​​ടു വ​​​സ്ത്ര​​​ങ്ങ​​​ൾ ഊ​​​രി​​​മാ​​​റ്റാ​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​വെ​​​ന്നും അ​​​വ​​​ർ ദേ​​​ഹ​​​ത്ത് മൂ​​​ത്ര​​​മൊ​​​ഴി​​​ച്ചു​​​വെ​​​ന്നും അ​​​മി​​​ത് ശ​​​ർ​​​മ ആ​​​രോ​​​പി​​​ച്ചു. ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​ണെ​​​ന്ന നി​​​ല​​​പാ​​​ടി​​​ലാ​​​ണ് യു​​​പി​​​യി​​​ലെ റെ​​​യി​​​ൽ​​​വേ പോ​​​ലീ​​​സ് മേ​​​ധാ​​​വി ഒ.​​​പി. സിം​​​ഗ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.