ആധാർ ദുരുപയോഗം തടയാൻ നിയമ ഭേദഗതി ബില്ലിനു തീരുമാനം
Thursday, June 13, 2019 12:46 AM IST
ന്യൂ​ഡ​ൽ​ഹി: ബാ​ങ്കു​ക​ളും മൊ​ബൈ​ൽ ക​ന്പ​നി​ക​ളും മ​റ്റും ന​ട​ത്തു​ന്ന ആ​ധാ​ർ ദു​രു​പ​യോ​ഗം ത​ട​യു​ന്ന​തി​നു ല​ക്ഷ്യ​മി​ട്ടു പു​തി​യ നി​യ​മ ഭേ​ദ​ഗ​തി ബി​ൽ കൊ​ണ്ടു​വ​രാ​ൻ കേ​ന്ദ്ര മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. മെ​ഡി​ക്ക​ൽ കൗ​ണ്‍സി​ൽ ഭേ​ദ​ഗ​തി ബി​ല്ലി​നും മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. ഹോ​മി​യോ​പ്പ​തി സെ​ൻ​ട്ര​ൽ കൗ​ണ്‍സി​ൽ ഭേ​ദ​ഗ​തി ബി​ല്ലും ഡെന്‍റ​ൽ കൗ​ണ്‍സി​ൽ ഭേ​ദ​ഗ​തി ബി​ല്ലും പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ൽ അ​വത​രി​പ്പി​ക്കാ​നും തീ​രു​മാ​ന​മെ​ടു​ത്തു.

ബാ​ങ്ക് അ​ക്കൗ​ണ്ടു തു​റ​ക്കാ​നും മൊ​ബൈ​ൽ സേ​വ​ന​ങ്ങ​ൾ​ക്കും സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​ര​മ​ല്ലാ​തെ നി​ർ​ബ​ന്ധി​ച്ച് ആ​ധാ​ർ ന​ന്പ​ർ വാ​ങ്ങാ​ൻ ക​ഴി​യി​ല്ലെ​ന്ന് നി​യ​മ​ഭേ​ദ​ഗ​തി വ്യ​വ​സ്ഥ ചെ​യ്യു​ന്നു.
തി​രി​ച്ച​റി​യൽ രേ​ഖ​യാ​യി ആ​ധാ​ർ ന​ന്പ​ർ ന​ൽ​കാ​ൻ നി​ർ​ബ​ന്ധി​ക്കു​ന്ന​തു ത​ട​ഞ്ഞ് ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ഇ​റ​ക്കി​യ ഓ​ർ​ഡി​ന​ൻ​സി​ന് പ​ക​ര​മാ​ണ് ബി​ൽ കൊ​ണ്ടു​വ​രു​ന്ന​ത്. പു​തി​യ ബി​ൽ തി​ങ്ക​ളാ​ഴ്ച തു​ട​ങ്ങു​ന്ന പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കും.


ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ കൗ​ണ്‍സി​ലി​ലെ അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം ഏ​ഴി​ൽ നി​ന്നു പ​ന്ത്ര​ണ്ടി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​നും കൗ​ണ്‍സി​ലി​ന്‍റെ കാ​ലാ​വ​ധി ര​ണ്ടു വ​ർ​ഷ​ത്തേ​ക്കു നീ​ട്ടാ​നും വ്യ​വ​സ്ഥ ചെ​യ്യു​ന്ന​താ​ണു പു​തി​യ ബി​ൽ. ഇ​തി​നാ​യി നേ​ര​ത്തെ ഇ​റ​ക്കി​യ ഓ​ർ​ഡി​ന​ൻ​സി​നു പ​ക​ര​മാ​ണ് ബി​ൽ. ഒൗ​ദ്യോ​ഗി​ക വ​സ​തി​ക​ളി​ൽ കാ​ലാ​വ​ധി ക​ഴി​ഞ്ഞും തു​ട​രു​ന്ന​വ​രെ ഒ​ഴി​പ്പി​ക്കു​ന്ന​തി​നു നി​ല​വി​ലു​ള്ള നി​യ​മം ക​ർ​ക്ക​ശ​മാ​ക്കാ​നും മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. ഇ​തി​നാ​വ​ശ്യ​മാ​യ ഭേ​ദ​ഗ​തി​ക​ളോ​ടെ​യു​ള്ള ബി​ല്ലും പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.