കാഷ്മീരിൽ ഭീകരാക്രമണം; അഞ്ചു സിആർപിഎഫ് ജവാന്മാർക്കു വീരമൃത്യു
കാഷ്മീരിൽ ഭീകരാക്രമണം; അഞ്ചു സിആർപിഎഫ് ജവാന്മാർക്കു വീരമൃത്യു
Thursday, June 13, 2019 12:46 AM IST
ശ്രീ​​ന​​ഗ​​ർ: കാ​​ഷ്മീ​​രി​​ലെ അ​​ന​​ന്ത്നാ​​ഗി​​ൽ ജ​​യ്ഷ് ഇ ​​മു​​ഹ​​മ്മ​​ദ് ഭീ​​ക​​ര​​രു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ അ​​ഞ്ചു സി​​ആ​​ർ​​പി​​എ​​ഫ് ജ​​വാ​​ന്മാ​​ർ വീ​​ര​​മൃ​​ത്യു വ​​രി​​ച്ചു. മൂ​​ന്നു ജ​​വാ​​ന്മാ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. സു​​ര​​ക്ഷാ​​സൈ​​നി​​ക​​ർ ന​​ട​​ത്തി​​യ തി​​രി​​ച്ച​​ടി​​യി​​ൽ ഒ​​രു ഭീ​​ക​​ര​​ൻ കൊ​​ല്ല​​പ്പെ​​ട്ടു.

ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ഖാ​​ൻ​​ബാ​​ൾ-​​പ​​ഗ​​ൽ​​ഗാം റോ​​ഡി​​ൽ ബൈ​​ക്കി​​ലെ​​ത്തി​​യ ര​​ണ്ടു ഭീ​​ക​​ര​​ർ സി​​ആ​​ർ​​പി​​എ​​ഫ് സം​​ഘ​​ത്തി​​നു നേ​​ർ​​ക്ക് വെ​​ടി​​യു​​തി​​ർ​​ക്കു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്നു​​ണ്ടാ​​യ ഏ​​റ്റു​​മു​​ട്ട​​ലി​​ൽ നാ​​ലു സി​​ആ​​ർ​​പി​​എ​​ഫ് ജ​​വാ​​ന്മാ​​ർ വീ​​ര​​മൃ​​ത്യു വ​​രി​​ച്ചു. ആ​​ക്ര​​മ​​ണം ന​​ട​​ന്ന സ്ഥ​​ല​​ത്ത് സി​​ആ​​ർ​​പി​​എ​​ഫ് 116-ാം ബ​​റ്റാ​​ലി​​യ​​ന്‍റെ ബ്രാ​​വോ ക​​ന്പ​​നി​​യെ​​യും സം​​സ്ഥാ​​ന പോ​​ലീ​​സ് സേ​​നാം​​ഗ​​ങ്ങ​​ളെ​​യും വി​​ന്യ​​സി​​ച്ചി​​രു​​ന്നു. സു​​ര​​ക്ഷാ​​സൈ​​നി​​ക​​ർ​​ക്കു നേ​​ർ​​ക്ക് ഭീ​​ക​​ര​​ർ തു​​രു​​തു​​രാ വെ​​ടി​​യു​​തി​​ർ​​ക്കു​​ക​​യും ഗ്ര​​നേ​​ഡ് എ​​റി​​യു​​ക​​യും ചെ​​യ്തു. ഏ​​റ്റു​​മു​​ട്ട​​ലി​​ൽ ഒ​​രു ഭീ​​ക​​ര​​ൻ കൊ​​ല്ല​​പ്പെ​​ട്ടു. ര​​ണ്ടാ​​മ​​ത്തെ​​യാ​​ൾ ര​​ക്ഷ​​പ്പെ​​ട്ടു.


അ​​ന​​ന്ത്നാ​​ഗ് സ്റ്റേ​​ഷ​​ൻ ഹൗ​​സ് ഓ​​ഫീ​​സ​​ർ അ​​ർ​​ഷ​​ദ് അ​​ഹ​​മ്മ​​ദി​​ന് ഏ​​റ്റു​​മു​​ട്ട​​ലി​​ൽ പ​​രി​​ക്കേ​​റ്റു. അ​​ൽ-​​ഉ​​മ​​ർ മു​​ജാ​​ഹി​​ദ്ദീ​​ൻ എ​​ന്ന നി​​ഷ്ക്രി​​യ ഭീ​​ക​​ര​​സം​​ഘ​​ട​​ന ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​മേ​​റ്റെ​​ങ്കി​​ലും ജ​​യ്ഷ്-​​ഇ-​​മു​​ഹ​​മ്മ​​ദ് ആ​​ണ് ആ​​ക്ര​​മ​​ണ​​ത്തി​​നു പി​​ന്നി​​ലെ​​ന്ന് സൈ​​ന്യം അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.