കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം മലയത്ത് അപ്പുണ്ണിക്കും യുവപുരസ്കാരം അനുജ അകത്തൂട്ടിനും
കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം മലയത്ത് അപ്പുണ്ണിക്കും യുവപുരസ്കാരം അനുജ അകത്തൂട്ടിനും
Saturday, June 15, 2019 12:53 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ഡ​മി ബാ​ല​സാ​ഹി​ത്യ പു​ര​സ്കാ​രം മ​ല​യ​ത്ത് അ​പ്പു​ണ്ണി​ക്കും യു​വ​പു​ര​സ്കാ​രം അ​നു​ജ അ​ക​ത്തൂ​ട്ടി​നും. ബാ​ല​സാ​ഹി​ത്യ​ത്തി​ന് ന​ൽ​കി സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് മ​ല​യ​ത്ത് അ​പ്പു​ണ്ണി​ക്ക് പു​ര​സ്കാ​രം. 50,000 രൂ​പ​യും ഫ​ല​ക​വും അ​ട​ങ്ങു​ന്ന പു​ര​സ്കാ​രം ശി​ശു​ദി​ന​ത്തി​ന് സ​മ്മാ​നി​ക്കും. അ​നൂ​ജ അ​ക​ത്തൂ​ട്ടി​ന്‍റെ അ​മ്മ ഉ​റ​ങ്ങു​ന്നി​ല്ല എ​ന്ന ക​വി​ത സ​മാ​ഹാ​ര​ത്തി​നാ​ണ് പു​ര​സ്കാ​രം. 50,000 രൂ​പ​യും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.

യു.​എ ഖാ​ദ​ർ, ഡോ. ​കെ.​എ​സ് ര​വി​കു​മാ​ർ, ഇ​ള​വൂ​ർ ശ്രീ​കു​മാ​ർ എ​ന്നി​വ​രാ​യി​രു​ന്നു ബാ​ല​സാ​ഹി​ത്യ പു​ര​സ്കാ​ര ജൂ​റി അം​ഗ​ങ്ങ​ൾ. ഡോ. ​ഗീ​ത പു​തു​ശേ​രി, ഡോ. ​പി.​എ​സ് രാ​ധാ​കൃ​ഷ്ണ​ൻ, ഡോ. ​നെ​ടു​മു​ടി ഹ​രി​കു​മാ​ർ എ​ന്നി​വ​രാ​യി​രു​ന്നു യു​വ​പു​ര​സ്കാ​രം തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള ജൂ​റി അം​ഗ​ങ്ങ​ൾ.


ആ​കെ 23 ഭാ​ഷ​ക​ളി​ലാ​ണ് യു​വ​പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ച​ത്. 35 വ​യ​സു​വ​രെ​യു​ള്ള​വ​രു​ടെ ജ​നു​വ​രി 1വ​രെ പ്ര​സി​ദ്ധീ​ക​രി​ച്ച പു​സ്ത​ക​ങ്ങ​ളാ​ണ് അ​വാ​ർ​ഡി​നാ​യി പ​രി​ഗ​ണി​ച്ച​ത്. മ​ല​യാ​ളം, ഹി​ന്ദി,ത​മി​ഴ് ഉ​ൾ​പ്പെ​ടെ 11 ഭാ​ഷ​ക​ളി​ൽ ക​വി​ക​ൾ​ക്കാ​ണ് ഇ​ക്കു​റി യു​വ​പു​ര​സ്കാ​രം ല​ഭി​ച്ച​ത്. യു​വ​പു​ര​സ്കാ​രം ഇം​ഗ്ലീഷ് വി​ഭാ​ഗ​ത്തി​ൽ ദീ​വാ​ലി ഇ​ൻ മു​സ​ഫ​ർ എ​ന്ന ചെ​റു​ക​ഥാ സ​മാ​ഹാ​ര​ത്തി​ന് ത​നൂ​ജ് സോ​ള​ങ്കി​ക്കാ​ണ് ല​ഭി​ച്ച​ത്. ബാ​ല​സാ​ഹി​ത്യം ഇം​ഗ്ലീഷ് വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ ത്രൂ ​ആ​ർ​ക്കി​യോ​ള​ജി: എ​ക്സ്ക​വേ​റ്റിം​ഗ് ഹി​സ്റ്റ​റി എ​ഴു​തി​യ ദേ​വി​ക ക​രി​യ​പ്പ​ക്കാ​ണ് പു​ര​സ്കാ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.