തെലുങ്കാനയിലെ കോൺഗ്രസ് എംഎൽഎ ബിജെപിയിലേക്ക്
തെലുങ്കാനയിലെ കോൺഗ്രസ് എംഎൽഎ ബിജെപിയിലേക്ക്
Monday, June 17, 2019 12:50 AM IST
ഹൈ​​​ദ​​​രാ​​​ബാ​​​ദ്: തെ​​​ലു​​​ങ്കാ​​​ന​​​യി​​​ലെ കോ​​​ൺ​​​ഗ്ര​​​സ് എം​​​എ​​​ൽ​​​എ കോ​​​മാ​​​ടി​​​റെ​​​ഡ്ഡി രാ​​​ജ​​​ഗോ​​​പാ​​​ൽ റെ​​​ഡ്ഡി ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​രു​​​ക​​​യാ​​​ണെ​​​ന്നു സൂ​​​ച​​​ന ന​​​ല്കി. തെ​​​ലു​​​ങ്കാ​​​ന​​​യി​​​ലും രാ​​​ജ്യ​​​മൊ​​​ട്ടാ​​​കെ​​​യും കോ​​​ൺ​​​ഗ്ര​​​സ് ദു​​​ർ​​​ഘ​​​ടാ​​​വ​​​സ്ഥ​​​യി​​​ലാ​​​ണെ​​​ന്നും കെ. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ റാ​​​വു​​​വി​​​നെ നേ​​​രി​​​ടാ​​​ൻ ബി​​​ജെ​​​പി​​​ക്കേ ക​​​ഴി​​​യൂ എ​​​ന്നും രാ​​​ജ​​​ഗോ​​​പാ​​​ൽ റെ​​​ഡ്ഡി പ​​​റ​​​ഞ്ഞു.

ടി​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ൻ‌ എ​​​ൻ. ഉ​​​ത്തം​​​കു​​​മാ​​​ർ റെ​​​ഡ്ഡി​​​ക്കെ​​​തി​​​രേ​​​യും തെ​​​ലു​​​ങ്കാ​​​ന​​​യു​​​ടെ ചു​​​മ​​​ത​​​ല​​​യു​​​ള്ള എ​​​ഐ​​​സി​​​സി സെ​​​ക്ര​​​ട്ട​​​റി ആ​​​ർ.​​​സി. ഖു​​​ന്തി​​​യ​​​യ്ക്കെ​​​തി​​​രേ​​​യും രാ​​​ജ​​​ഗോ​​​പാ​​​ൽ റെ​​​ഡ്ഡി വി​​​മ​​​ർ​​​ശ​​​ന​​​മു​​​യ​​​ർ​​​ത്തി. 12 എം​​​എ​​​ൽ​​​എ​​​മാ​​​ർ ടി​​​ആ​​​ർ​​​എ​​​സി​​​ൽ ചേ​​​ർ​​​ന്ന​​​തോ​​​ടെ രാ​​​ജ​​​ഗോ​​​പാ​​​ൽ റെ​​​ഡ്ഡി ഉ​​​ൾ​​​പ്പെ​​​ടെ ആ​​​റ് എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​ണു കോ​​​ൺ​​​ഗ്ര​​​സി​​​ൽ അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന​​​ത്. മു​​​നു​​​ഗോ​​​ഡെ എം​​​എ​​​ൽ​​​എ​​​യാ​​​ണു രാ​​​ജ​​​ഗോ​​​പാ​​​ൽ റെ​​​ഡ്ഡി. ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മൂ​​​ത്ത സ​​​ഹോ​​​ദ​​​ര​​​ൻ ഭോം​​​ഗീ​​​റി​​​ൽ​​​നി​​​ന്നു​​​ള്ള കോ​​​ൺ​​​ഗ്ര​​​സ് എം​​​പി​​​യാ​​​ണ്. രാ​​​ജ​​​ഗോ​​​പാ​​​ൽ റെ​​​ഡ്ഡി പാ​​​ർ​​​ട്ടി വി​​​ട്ടാ​​​ൽ‌ ന​​​ൽ​​​ഗോ​​​ണ്ട ജി​​​ല്ല​​​യി​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​നു തി​​​രി​​​ച്ച​​​ടി​​​യാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.