വീണ്ടും പുൽവാമ മോഡൽ ആക്രമണത്തിനു പദ്ധതിയിടുന്നതായി മുന്നറിയിപ്പ്
വീണ്ടും പുൽവാമ മോഡൽ ആക്രമണത്തിനു പദ്ധതിയിടുന്നതായി  മുന്നറിയിപ്പ്
Monday, June 17, 2019 12:50 AM IST
ന്യൂ​ഡ​ൽ​ഹി: ജ​മ്മു കാ​ഷ്മീ​രി​ൽ വീ​ണ്ടും പു​ൽ​വാ​മ മോ​ഡ​ൽ ആ​ക്ര​ണ​ത്തി​നു ഭീ​ക​ര​ർ പ​ദ്ധ​തി​യി​ടു​ന്ന​താ​യി ഇ​ന്ത്യ​ക്ക് മു​ന്ന​റി​യി​പ്പു ന​ൽ​കി പാ​ക്കി​സ്ഥാ​നും അ​മേ​രി​ക്ക​യും. ആ​ക്ര​മ​ണം ന​ട​ക്കാ​നി​ട​യു​ണ്ടെന്ന ​ര​ഹ​സ്യാ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് പാ​ക്കി​സ്ഥാ​ൻ ഇ​ന്ത്യ​ക്ക് കൈ​മാ​റി​യെ​ന്നാ​ണു വി​വ​രം. അ​വ​ന്തി​പു​ര​യ്ക്കു സ​മീ​പ​ത്ത് ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്താ​നാ​ണ് പ​ദ്ധ​തി​യെ​ന്നാ​ണ് പാ​ക്കി​സ്ഥാ​ന്‍റെ മു​ന്ന​റി​യി​പ്പ്.

ഇ​സ്‌ലാ​മാ​ബാ​ദി​ലെ ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​നാ​ണ് പാ​ക്കി​സ്ഥാ​ന്‍റെ വി​വ​രം കൈ​മാ​റി​യ​ത്. ഈ ​വി​വ​രം പാ​ക്കി​സ്ഥാ​നും ഇ​ന്ത്യ​യും അ​മേ​രി​ക്ക​യ്ക്കും കൈ​മാ​റി​യി​ട്ടു​ണ്ട്. മു​ന്ന​റി​യി​പ്പി​നു പി​ന്നാ​ലെ ജ​മ്മു കാ​ഷ്മീ​രി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി. സ്ഫോ​ട​ക വ​സ്തു നി​റ​ച്ച വാ​ഹ​നം ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം ഉ​ണ്ടാ​കു​മെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.


ഭീ​ക​ര​വാ​ദം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ഷാ​ങ്ഹാ​യ് ഉ​ച്ച​കോ​ടി​യി​ൽ പാ​ക്കി​സ്ഥാ​നെ പ​രോ​ക്ഷ​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​മ​ർ​ശി​ച്ചി​രു​ന്നു. ജ​മ്മു കാ​ഷ്മീ​രി​ൽ പു​ൽ​വാ​മ ജി​ല്ല​യി​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കു നേരേ ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി പ​തി​നാ​ലാം തീ​യ​തി ഭീ​ക​ര​ർ ന​ട​ത്തി​യ ചാ​വേർ ആ​ക്ര​മ​ണ​ത്തി​ൽ 49 സി​ആ​ർ​പി​എ​ഫ് ജ​വാ​ന്മാ​ർ മ​രി​ച്ചി​രു​ന്നു. ഈ ​ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം പാ​ക്കി​സ്ഥാ​നി​ലെ ഭീ​ക​ര​സം​ഘ​ട​ന​യാ​യ ജെ​യ്ഷെ മു​ഹ​മ്മ​ദ് ഏ​റ്റെ​ടു​ത്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.