ഗുജറാത്തിലെ രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് ഒരുമിച്ചു നടത്തണമെന്നു കോൺഗ്രസ്
ഗുജറാത്തിലെ രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് ഒരുമിച്ചു നടത്തണമെന്നു കോൺഗ്രസ്
Monday, June 17, 2019 12:50 AM IST
അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: ഗു​​ജ​​റാ​​ത്തി​​ലെ ര​​ണ്ടു രാ​​ജ്യ​​സ​​ഭാ സീ​​റ്റു​​ക​​ളി​​ലേ​​ക്കു​​ള്ള ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഒ​​രു​​മി​​ച്ചു ന​​ട​​ത്ത​​ണ​​മെ​​ന്ന് കോ​​ൺ​​ഗ്ര​​സ് ആ​​വ​​ശ്യ​​പ്പെ​​ട്ടു. തെ​​ര​​ഞ്ഞെ​​ടു​​പ്പു വെ​​വ്വേ​​റെ ന​​ട​​ത്താ​​നു​​ള്ള തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ന്‍റെ തീ​​രു​​മാ​​നം ഭ​​ര​​ണ​​ഘ​​ട​​നാ​​വി​​രു​​ദ്ധ​​മാ​​ണെ​​ന്നും ഇ​​ക്കാ​​ര്യ​​ത്തി​​ൽ വേ​​ണ്ടി​​വ​​ന്നാ​​ൽ സു​​പ്രീം​​കോ​​ട​​തി​​യെ സ​​മീ​​പി​​ക്കു​​മെ​​ന്നും ഗു​​ജ​​റാ​​ത്ത് പി​​സി​​സി അ​​ധ്യ​​ക്ഷ​​ൻ അ​​മി​​ത് ചാ​​വ്ഡ പ​​റ​​ഞ്ഞു. ​​രാ​​ജ്യ​​സ​​ഭാം​​ഗ​​ങ്ങ​​ളാ​​യി​​രു​​ന്ന അ​​മി​​ത് ഷാ, ​​സ്മൃ​​തി ഇ​​റാ​​നി എ​​ന്നീ കേ​​ന്ദ്ര​​മ​​ന്ത്രി​​മാ​​ർ ലോ​​ക്സ​​ഭ​​യി​​ലേ​​ക്കു തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ്.

ഒ​​രു​​മി​​ച്ച് തെ​​ര​​ഞ്ഞെ​​ടു​​പ്പു ന​​ട​​ത്തി​​യാ​​ൽ ഒ​​രു സീ​​റ്റു മാ​​ത്ര​​മേ ബി​​ജെ​​പി​​ക്കു ല​​ഭി​​ക്കു​​ക​​യു​​ള്ളൂ. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണു വെ​​വ്വേ​​റെ തെ​​ര​​ഞ്ഞെ​​ടു​​പ്പു ന​​ട​​ത്താ​​നു​​ള്ള തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ന്‍റെ തീ​​രു​​മാ​​നം ബി​​ജെ​​പി​​ക്ക് അ​​നു​​കൂ​​ല​​മാ​​യ​​ത്.


ഗു​​ജ​​റാ​​ത്തി​​ലെ ര​​ണ്ടു സീ​​റ്റു​​ക​​ളു​​ൾ​​പ്പെ​​ടെ ആ​​റു രാ​​ജ്യ​​സ​​ഭാ സീ​​റ്റു​​ക​​ളി​​ലേ​​ക്കു​​ള്ള തെ​​ര​​ഞ്ഞെ​​ടു​​പ്പ് ജൂ​​ലൈ ആ​​റി​​നു ന​​ട​​ക്കു​​മെ​​ന്നു ശ​​നി​​യാ​​ഴ്ച തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ൻ‌ അ​​റി​​യി​​ച്ചി​​രു​​ന്നു. രാ​​ജ്യ​​സ​​ഭ ഉ​​ൾ​​പ്പെ​​ടെ എ​​ല്ലാ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളും വെ​​വ്വേ​​റെ ഒ​​ഴി​​വു​​ക​​ളാ​​യാ​​ണു പ​​രി​​ഗ​​ണി​​ക്കു​​ന്ന​​തെ​​ന്നും വെ​​വ്വേ​​റെ വി​​ജ്ഞാ​​പ​​ന​​വും തെ​​ര​​ഞ്ഞെ​​ടു​​പ്പു​​മാ​​ണു ന​​ട​​ത്തു​​ക​​യെ​​ന്നും തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ൻ വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു. ചൊ​​വ്വാ​​ഴ്ച തെ​​ര​​ഞ്ഞെ​​ടു​​പ്പു വി​​ജ്ഞാ​​പ​​നം പു​​റ​​പ്പെ​​ടു​​വി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.