ആലപ്പുഴയിലെ പരാജയം അപ്രതീക്ഷിതമെന്നു മുല്ലപ്പള്ളി
ആലപ്പുഴയിലെ  പരാജയം അപ്രതീക്ഷിതമെന്നു മുല്ലപ്പള്ളി
Tuesday, June 18, 2019 12:49 AM IST
ന്യൂ​ഡ​ൽ​ഹി: ആ​ല​പ്പു​ഴ​യി​ലെ കോ​ണ്‍ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പു പ​രാ​ജ​യം അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. ഇ​തേ​ക്കു​റി​ച്ച് പ​രി​ശോ​ധി​ക്കു​ന്ന പ്ര​ഫ. കെ.​വി തോ​മ​സ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ഡ​ൽ​ഹി​യി​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. പാ​ർ​ല​മെ​ന്‍റ് മ്മേ​ള​ന​ത്തി​ൽ മു​ഴു​വ​ൻ സ​മ​യ​വും എം​പി​മാ​ർ പ​ങ്കെ​ടു​ക്ക​ണം. ഹാ​ജ​ർ ഒ​രു കാ​ര​ണ​വ​ശാ​ലും മു​ട​ക്ക​രു​ത്. സ​മ്മേ​ള​നം ന​ട​ക്കു​ന്പോ​ൾ മ​ണ്ഡ​ല​ത്തി​ൽ നി​ൽ​ക്ക​രു​ത്. കേ​ര​ള​കോ​ണ്‍ഗ്ര​സി​ലെ വി​ഷ​യ​ങ്ങ​ൾ സൗ​ഹാ​ർ​ദ​പൂ​ർ​വം ഒ​ത്തു​തീ​ർ​പ്പാ​ക്കും. അ​നു​ര​ഞ്ജ​ന​ത്തി​ന്‍റെ വാ​തി​ലു​ക​ൾ അ​ട​യ്ക്ക​പ്പെ​ട്ടി​ട്ടി​ല്ല. കേ​ര​ള​ത്തി​ലെ കോ​ണ്‍ഗ്ര​സി​ന്‍റെ വി​ജ​യം ഐ​തി​ഹാ​സി​ക​മാ​ണ്. അ​ത് മ​ന​സി​ലാ​ക്കി കേ​ര​ള​കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്തി​ക്ക​ണം.

രാ​ഹു​ലി​ന്‍റെ സാ​ന്നി​ധ്യം വ​യ​നാ​ട്ടി​ൽ എ​പ്പോ​ഴും പ്ര​തീ​ക്ഷി​ക്ക​രു​ത്. രാ​ജ്യം ക​ട​ന്നു​പോ​കു​ന്ന​ത് വ​ലി​യ പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ്. രാ​ഹു​ലി​ന്‍റെ അ​സാ​ന്നി​ധ്യം വ​യ​നാ​ട്ടി​ൽ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ക​ൽ​പ്പ​റ്റ​യി​ലും മു​ക്ക​ത്തും ര​ണ്ട് ഓ​ഫീ​സു​ക​ൾ തു​ട​ങ്ങും. ഓ​ഫീ​സ് പ്രൊ​ഫ​ഷ​ണ​ൽ ടീ​മു​ക​ളെ ഏ​ല്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


പാ​ലാ​വ​രി​വ​ട്ടം പാ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്ക​ട്ടെ എ​ന്നും അ​ഴി​മ​തി​യെ ഒ​രു ത​ര​ത്തി​ലും ന്യാ​യീ​ക​രി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി കൂ​ടി​ക്കാ​ഴ്ച്ച അ​ദാ​നി​യെ സം​ര​ക്ഷി​ക്കാ​നാ​ണെ​ന്ന് മു​ല്ല​പ്പ​ള്ളി ആ​രോ​പി​ച്ചു.

ഗ​ഡ്ക​രി അ​ദാ​നി​യു​ടെ ഇ​ട​നി​ല​ക്കാ​ര​നാ​ണെ​ന്നും മു​ല്ല​പ്പ​ള്ളി ആ​രോ​പി​ച്ചു. ഖാ​ദ​ർ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് നി​യ​മ​സ​ഭ​യി​ൽ ച​ർ​ച്ച ചെ​യ്തി​ല്ല. ഉ​ള്ള​ട​ക്കം ജ​ന​ങ്ങ​ൾ അ​റി​യ​ണം. ധൃ​തി പി​ടി​ച്ച് സ​ർ​ക്കാ​ർ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​ത് എ​ന്തി​നാ​ണെ​ന്നും ഇ​തു ഹെ​ക്കോ​ട​തി സ്റ്റേ ​ചെ​യ്ത​തി​നെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.