ഓം ബിർള ലോക്സഭാ സ്പീക്കറാകും
ഓം ബിർള ലോക്സഭാ സ്പീക്കറാകും
Wednesday, June 19, 2019 12:46 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ​സ്ഥാ​നി​ൽനി​ന്നു​ള്ള ബി​ജെ​പി എം​പി ഓം ​ബി​ർ​ള ലോ​ക്സ​ഭാ സ്പീ​ക്ക​റാ​കും. സ്പീ​ക്ക​ർ സ്ഥാ​ന​ത്തേ​ക്ക് ഓം ​ബി​ർ​ള​യെ എ​ൻ​ഡി​എ നാ​മ​നി​ർ​ദേ​ശം ചെ​യ്തു.

ര​ണ്ടാം ത​വ​ണ എം​പി ആ​കു​ന്ന ഓം ​ബി​ർ​ള മൂ​ന്നു ത​വ​ണ രാ​ജ​സ്ഥാ​ൻ നി​യ​മ​സ​ഭ​യി​ൽ കോ​ട്ട-​ബൂ​ന്ദി മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച എം​എ​ൽ​എ ആ​യി​രു​ന്നു. കോ​ണ്‍ഗ്ര​സ് കൂ​ടി പി​ന്തു​ണ​യ്ക്കു​ന്നു എ​ന്നു വ്യ​ക്ത​മാ​ക്കി​യ​തോ​ടെ ഏ​ക​ക​ണ്ഠ്യേ​ന ആ​യി​രി​ക്കും ഓം ​ബി​ർ​ള​യെ തെ​ര​ഞ്ഞെ​ടു​ക്കു​ക.

ഫ​ല​ത്തി​ൽ ഓം ​ബി​ർ​ള ത​ന്നെ ലോ​ക്സ​ഭ സ്പീ​ക്ക​ർ എ​ന്നു​റ​പ്പാ​യെ​ങ്കി​ലും സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കു​ള്ള സ​മ​യ​ക്ര​മം പൂ​ർ​ത്തി​യാ​യ ശേ​ഷം മാ​ത്ര​മേ പ്ര​ഖ്യ​പ​ന​മു​ണ്ടാ​കൂ. ഇ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.


പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണ് ഓം ​ബി​ർ​ള​യു​ടെ പേ​രു നി​ർ​ദേ​ശി​ച്ച​ത്. ശി​രോ​മ​ണി അ​കാ​ലി​ദ​ൾ നേ​താ​വ് സു​ഖ്ബീ​ർ സിം​ഗ് ബാ​ദ​ൽ, ശി​വ​സേ​നാ നേ​താ​വ് അ​ര​വി​ന്ദ് സാ​വ​ന്ത് എ​ന്നി​വ​ർ ഇ​തി​നെ പി​ന്താ​ങ്ങി.

സാ​ധാ​ര​ണ​യാ​യി ദീ​ർ​ഘ​കാ​ലം എം​പി​യാ​യി പാ​ർ​ല​മെ​ന്‍റി​ൽ എ​ത്തി​യി​ട്ടു​ള്ള​വ​രെ​യാ​ണ് സ്പീ​ക്ക​ർ സ്ഥാ​ന​ത്തേ​ക്ക് നി​യ​മി​ക്കു​ന്ന​ത്. എ​ട്ടു ത​വ​ണ എം​പി​യാ​യ മേ​ന​ക ഗാ​ന്ധിയെ പരിഗ ണിച്ചില്ല.
എ​ന്നാ​ൽ, ര​ണ്ടു ത​വ​ണ മാ​ത്രം എം​പി​യാ​യി​ട്ടു​ള്ള​വ​രെ സ്പീ​ക്ക​ർ ആ​യി ഇ​തി​ന് മു​ൻ​പും നി​യ​മി​ച്ചി​ട്ടു​ണ്ട്. ശി​വ​സേ​ന നേ​താ​വാ​യി​രു​ന്ന മ​നോ​ഹ​ർ ജോ​ഷി​യാ​യി​രു​ന്നു ആ ​ഗ​ണ​ത്തി​ൽ ആ​ദ്യം സ്പീ​ക്ക​റാ​യ​ത്.


സെ​ബി മാ​ത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.