സ്പീക്കറായി ഓം ബിർള ചുമതലയേറ്റു
സ്പീക്കറായി ഓം ബിർള ചുമതലയേറ്റു
Thursday, June 20, 2019 12:14 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ​സ്ഥാ​നി​ലെ കോ​ട്ട​യി​ൽ നി​ന്നു​ള്ള ബിജെപി എം​പി​യു​മാ​യ ഓം ​ബി​ർ​ള പ​തി​നേ​ഴാം ലോ​ക്സ​ഭ​യു​ടെ സ്പീ​ക്ക​റാ​യി ചു​മ​ത​ല​യേ​റ്റു. പ്ര​തി​പ​ക്ഷം എ​തി​ർ​സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്താ​തി​രു​ന്ന​തി​നാ​ൽ ഐ​ക​ക​ണ്ഠ്യേ​ന​യാ​ണ് അ​ദ്ദേ​ഹം സ്പീ​ക്ക​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണ് ഓം ​ബി​ർ​ള​യെ സ്പീ​ക്ക​റാ​യി നി​ർ​ദേ​ശി​ച്ചു കൊ​ണ്ടു​ള്ള പ്ര​മേ​യം സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. മു​ഴു​വ​ൻ അം​ഗ​ങ്ങ​ളും പ്ര​മേ​യ​ത്തെ പി​ന്തു​ണ​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗും അ​ദ്ദേ​ഹ​ത്തെ സ്പീ​ക്ക​റു​ടെ ഇ​രി​പ്പി​ട​ത്തി​ലേ​ക്ക് ആ​ന​യി​ച്ചു.

ഒ​രു ജ​ന​പ്ര​തി​നി​ധി എ​ന്ന നി​ല​യി​ൽ അ​വി​സ്മ​ര​ണീ​യ​മാ​യ സം​ഭാ​വ​ന​ക​ൾ രാ​ജ്യ​ത്തി​ന് ന​ൽ​കി​യ ആ​ളാ​ണ് ഓം ​ബി​ർ​ള​യെ​ന്ന് അ​ദ്ദേ​ഹ​ത്തെ അ​നു​മോ​ദി​ച്ച് ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞു. രാ​ജ​സ്ഥാ​ന്‍റെ വ​ള​ർ​ച്ച​യി​ൽ ത​ന്‍റേ​താ​യ പ​ങ്ക് അ​ദ്ദേ​ഹം വ​ഹി​ച്ചെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തു​ന്ന നേ​താ​വാ​യാ​ണ് ഓം ​ബി​ർ​ള.


കോ​ണ്‍ഗ്ര​സ് ലോ​ക്സ​ഭ ക​ക്ഷി നേ​താ​വ് അ​ധീ​ർ ര​ഞ്ജ​ൻ ചൗ​ധ​രി, കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി എ​ന്നി​വ​ർ പു​തി​യ സ്പീ​ക്ക​റെ അ​നു​മോ​ദി​ച്ചു. പാ​ർ​ല​മെ​ന്‍റ​റി ജ​നാ​ധി​പ​ത്യം ന​ട​പ്പാ​ക്കു​ന്ന​തി​ൽ കോ​ണ്‍ഗ്ര​സി​ന്‍റെ എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കു​ന്ന​താ​യി അ​ധീ​ർ ര​ഞ്ജ​ൻ ചൗ​ധ​രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.