ഗുജറാത്ത് രാജ്യസഭാ സീറ്റ്: തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്
ഗുജറാത്ത് രാജ്യസഭാ സീറ്റ്: തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്
Thursday, June 20, 2019 12:15 AM IST
ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്തി​ൽനി​ന്ന് ഒ​ഴി​വ് വ​രു​ന്ന രാ​ജ്യ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് വ്യ​ത്യ​സ്ത ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്താ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രാ​യ ഹ​ർ​ജി​യി​ൽ സു​പ്രീം​കോ​ട​തി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു നോ​ട്ടീ​സ​യ​ച്ചു. ഗുജറാത്ത് പ്രതിപ ക്ഷ നേ​താ​വ് പ​രേ​ഷ്ഭാ​യ് ധ​നാ​നി​യാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്. കേ​സ് ഈ ​മാ​സം 25 ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും.

കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ അ​മി​ത് ഷാ, ​സ്മൃ​തി ഇ​റാ​നി എ​ന്നി​വ​ർ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ച്ച​തോ​ടെ​യാ​ണ് ര​ണ്ടു സീ​റ്റ് ഒ​ഴി​വ് വ​ന്ന​ത്. നി​ല​വി​ലെ അം​ഗ​ബ​ലം വ​ച്ച് ഒ​ഴി​വ് വ​രു​ന്ന ര​ണ്ട് സീ​റ്റി​ൽ ഒ​ന്ന് കോ​ണ്‍ഗ്ര​സി​ന് ജ​യി​ക്കാ​ൻ സാ​ധി​ക്കും. എ​ന്നാ​ൽ, അ​തി​ന് ഒ​രേ ദി​വ​സം ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്ക​ണം.


അ​ല്ലാ​ത്ത പ​ക്ഷം സ​ഭ​യി​ൽ ഭൂ​രി​പ​ക്ഷ​മു​ള്ള ബി​ജെ​പി​ക്ക് ആ ​സീ​റ്റും നേ​ടാ​നാ​വു​മെ​ന്നാ​യി​രു​ന്നു കോ​ണ്‍ഗ്ര​സ് ആ​രോ​പ​ണം. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് ര​ണ്ട് സീ​റ്റു​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പും ഒ​രു ദി​വ​സം ന​ട​ത്ത​ണ​മെ​ന്നും കോ​ണ്‍ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.