ആദിത്യനാഥിനെയും ആർഎസ്എസിനെയും വിമർശിച്ചു; ഗായികയ്ക്കെതിരേ രാ​ജ്യ​ദ്രോ​ഹ കേ​സ്
ആദിത്യനാഥിനെയും ആർഎസ്എസിനെയും വിമർശിച്ചു; ഗായികയ്ക്കെതിരേ  രാ​ജ്യ​ദ്രോ​ഹ കേ​സ്
Friday, June 21, 2019 12:26 AM IST
ല​​ക്നോ: ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ് മു​​ഖ്യ​​മ​​ന്ത്രി യോ​​ഗി ആ​​ദി​​ത്യ​​നാ​​ഥി​​നെ​​യും ആ​​ർ​​എ​​സ്എ​​സി​​നെ​​യും വി​​മ​​ർ​​ശി​​ച്ച റാ​​പ്പ് ഗാ​​യി​​ക ഹ​​ർ​​ദ് കൗ​​റി​​നെ​​തി​​രെ രാ​​ജ്യ​​ദ്രോ​​ഹ കു​​റ്റ​​ത്തി​​ന് കേ​​സെ​​ടു​​ത്തു. അ​​ഭി​​ഭാ​​ഷ​​ക​​നാ​​യ ശ​​ങ്ക​​ർ ശേ​​ഖ​​റി​​ന്‍റെ പ​​രാ​​തി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് കേ​​സെ​​ടു​​ത്ത​​ത്. കൂ​​ടു​​ത​​ൽ അ​​ന്വേ​​ഷ​​ണ​​ങ്ങ​​ൾ​​ക്കാ​​യി സൈ​​ബ​​ർ സെ​​ല്ലി​​നു കൈ​​മാ​​റി.

ബ്രി​​ട്ട​​നി​​ൽ താ​​മ​​സി​​ക്കു​​ന്ന ഇ​​ന്ത്യ​​ൻ ഗാ​​യി​​ക ത​​ര​​ണ്‍ കൗ​​ർ ധി​​ല്ല​​ൻ (ഹ​​ർ​​ദ് കൗ​​ർ) തി​​ങ്ക​​ളാ​​ഴ്ച ഇ​​ൻ​​സ്റ്റ​​ഗ്ര​​മി​​ലാ​​യി​​രു​​ന്നു യോ​​ഗി​​യെ​​യും ആ​​ർ​​എ​​സ്എ​​സി​​നെ​​യും വി​​മ​​ർ​​ശി​​ച്ച് പോ​​സ്റ്റി​​ട്ട​​ത്. യോ​​ഗി​​യെ ​ഓ​​റ​​ഞ്ച് ബ​​ലാ​​ത്സം​​ഗ​​ക്കാ​​ര​​ൻ’ എ​​ന്ന് വി​​ശേ​​ഷി​​പ്പി​​ച്ച കൗ​​ർ ആ​​ർ​​എ​​സ്എ​​സ് മേ​​ധാ​​വി ഭീ​​ക​​ര​​വാ​​ദി​​യും വം​​ശീ​​യ​​വാ​​ദി​​യും’ ആ​​ണെ​​ന്ന് ആ​​രോ​​പി​​ച്ചു. മും​​ബൈ ഭീ​​ക​​രാ​​ക്ര​​മ​​ണ​​മ​​ട​​ക്കം രാ​​ജ്യ​​ത്തെ എ​​ല്ലാ ഭീ​​ക​​രാ​​ക്ര​​മ​​ണ​​ങ്ങ​​ൾ​​ക്ക് പി​​ന്നി​​ലും ആ​​ർ​​എ​​സ്എ​​സ് ആ​​ണെ​​ന്നും അ​​വ​​ർ സ​​മൂ​​ഹ​​മാ​​ധ്യ​​മ ത്തി​​ൽ കു​​റി​​ച്ചു.


കൊ​​ല്ല​​പ്പെ​​ട്ട മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക ഗൗ​​രി ല​​ങ്കേ​​ഷി​​ന്‍റെ ചി​​ത്ര​​വും ന്ധ​​ക​​ർ​​ക്ക​​രെ​​യെ കൊ​​ന്ന​​താ​​ര്’ എ​​ന്ന പു​​സ്ത​​ക​​ത്തി​​ൻ​​റെ ക​​വ​​ർ​​ചി​​ത്ര​​വും അ​​വ​​ർ പോ ​​സ്റ്റ് ചെ​​യ്തി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.