കസ്റ്റഡി മരണക്കേസ്: ഒടുവിൽ സഞ്ജീവ് ഭട്ടിനു ശിക്ഷ
കസ്റ്റഡി മരണക്കേസ്: ഒടുവിൽ സഞ്ജീവ് ഭട്ടിനു ശിക്ഷ
Friday, June 21, 2019 12:26 AM IST
ജാം​​​ന​​​ഗ​​​ർ: മൂ​​​ന്നു പ​​​തി​​​റ്റാ​​​ണ്ടു​​​മു​​​ന്പു​​​ള്ള ക​​​സ്റ്റ​​​ഡി​​​ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ൽ ഗു​​​ജ​​​റാ​​​ത്തി​​​ലെ വി​​​വാ​​​ദ ഐ​​​പി​​​എ​​​സ് ഓ​​​ഫീ​​​സ​​​റാ​​​യി​​​രു​​​ന്ന സ​​​ഞ്ജീ​​​വ് ഭ​​​ട്ടി​​​നു ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വ്. 1990 ൽ ​​​ജാം​​​ന​​​ഗ​​​റി​​​ൽ അ​​​ഡീ​​​ഷ​​​ണ​​​ൽ എ​​​സ്പി​​​യാ​​​യി​​​രി​​​ക്കു​​​ന്പോ​​​ൾ സാ​​​മു​​​ദാ​​​യി​​​ക ​​​ക​​​ലാ​​​പ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ക​​​സ്റ്റ​​​ഡി​​​യി​​​ലി​​​രു​​​ന്ന പ്ര​​​ഭു​​ദാ​​​സ് വൈ​​​ഷ്ണാ​​​നി എ​​​ന്ന​​​യാ​​​ൾ മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ കേ​​​സി​​​ലാ​​​ണ് ശി​​​ക്ഷ.

അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ക​​​സ്റ്റ​​​ഡി​​​യി​​​ൽ​​​വ​​​ച്ചു​​​വെ​​​ന്നാ​​​രോ​​​പി​​​ച്ച് ഒ​​​രാ​​​ളെ അ​​​ന്യാ​​​യ​​​മാ​​​യി അ​​​റ​​​സ്റ്റ് ചെ​​​യ്തു​​​വെ​​​ന്ന കേ​​​സി​​​ൽ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട സ​​​ഞ്ജീ​​​വ് ഭ​​​ട്ട് ഇ​​​പ്പോ​​​ൾ ജ​​​യി​​​ലി​​​ലാ​​​ണ്. സ​​​ർ​​​വീ​​​സി​​​ൽ​​നി​​​ന്നു നി​​​ര​​​ന്ത​​​രം വി​​​ട്ടു​​​നി​​​ന്നു​​​വെ​​​ന്ന കു​​​റ്റം​​​ചു​​​മ​​​ത്തി 2011 ൽ ​​​ഇ​​​ദ്ദേ​​​ഹ​​​ത്തെ സ​​​സ്പ​​​ൻ​​​ഡ് ചെ​​​യ്തി​​​രു​​​ന്നു. 2015 ൽ ​​​കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യം സ​​​ർ​​​വീ​​​സി​​​ൽ​​നി​​​ന്ന് പു​​​റ​​​ത്താ​​​ക്കി ഉ​​​ത്ത​​​ര​​​വി​​​ടു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.


2002 ലെ ​​​ഗു​​​ജ​​​റാ​​​ത്ത് ക​​​ലാ​​​പ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ന​​​രേ​​​ന്ദ്ര ​മോ​​​ദി​​​യു​​​ടെ പ​​​ങ്കി​​​നെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ ഭ​​​ട്ട് നേ​​​ര​​​ത്തെ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്നു.
ക​​​സ്റ്റ​​​ഡി​​​മ​​​ര​​​ണ​​​ക്കേ​​​സി​​​ൽ ഭ​​​ട്ടി​​​നു പു​​​റ​​​മേ പോ​​​ലീ​​​സ് കോ​​​ൺ​​സ്റ്റ​​ബി​​​ൾ പ്ര​​​വീ​​​ൺ​​​സിം​​ഗ് സാ​​​ല​​​യെ​​​യും ജാം​​​ന​​​ഗ​​​ർ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി ജ​​​ഡ്ജി ഡി.​​​എ​​​ൻ. വ്യാ​​​സ് ശി​​​ക്ഷി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തി​​​നു​​​പു​​​റ​​​മേ അ​​​ഞ്ച് പോ​​​ലീ​​​സു​​​കാ​​​ർ​​​ക്ക് ര​​​ണ്ടു​​​വ​​​ർ​​​ഷം വീ​​​തം ത​​​ട​​​വും കോ​​​ട​​​തി ന​​​ൽ​​​കി.

സ​​ഞ്ജീ​​വ് ഭ​​ട്ടി​​ന്‍റെ ഭാ​​ര്യ ശ്വേ​​ത ഭ​​ട്ട് 2012ലെ ​​ഗു​​ജ​​റാ​​ത്ത് നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ണി​​ന​​ഗ​​ർ മ​​ണ്ഡ​​ല​​ത്തി​​ൽ ന​​രേ​​ന്ദ്ര മോ​​ദി​​ക്കെ​​തി​​രേ കോ​​ണ്‍​ഗ്ര​​സ് ടി​​ക്ക​​റ്റി​​ൽ മ​​ത്സ​​രി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.