ലോക്സഭയിൽ മത മുദ്രാവാക്യങ്ങൾ അനുവദിക്കില്ലെന്ന് സ്പീക്കർ
ലോക്സഭയിൽ മത മുദ്രാവാക്യങ്ങൾ അനുവദിക്കില്ലെന്ന് സ്പീക്കർ
Friday, June 21, 2019 12:26 AM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ​യി​ൽ മ​ത​പ​ര​മാ​യ മു​ദ്രാ​വാ​ക്യം വി​ളി​ക​ൾ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് സ്പീ​ക്ക​ർ ഓം ​ബി​ർ​ള. യു​പി​എ ചെ​യ​ർ​പേ​ഴ്സ​ണ്‍ സോ​ണി​യ ഗാ​ന്ധി​യു​ടെ​യും എ​ഐ​എം​ഐ​എം എം​പി അ​സ​ദു​ദീ​ൻ ഒ​വൈ​സി​യു​ടെ​യും തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സ് എം​പി​മാ​രു​ടെ​യും സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കി​ടെ ഭ​ര​ണ​പ​ക്ഷ​ത്തുനി​ന്ന് എം​പി​മാ​രും മ​ന്ത്രി​മാ​രും ജ​യ്ശ്രീ റാം ​വി​ളി​ച്ച​ത് സ​ഭാ രേ​ഖ​ക​ളി​ൽ നി​ന്നു നീ​ക്കംചെ​യ്ത് പ്രോ​ടേം സ്പീ​ക്ക​ർ വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ ന​ട​പ​ടി ശ​രി​യാ​ണെ​ന്നും സ് പീ​ക്ക​ർ പ​റ​ഞ്ഞു.

മു​ദ്രാ​വാ​ക്യ​ങ്ങ​ൾ​ക്കും പ്ലാ​ക്കാ​ർ​ഡു​ക​ൾ​ക്കു​മു​ള്ള ഇ​ട​മ​ല്ല പാ​ർ​ല​മെ​ന്‍റ്. അം​ഗ​ങ്ങ​ൾ​ക്ക് ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കാം. സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ക്കു​ക​യും ചെ​യ്യാം. എ​ന്നാ​ൽ, മ​ത​പ​ര​മാ​യ മു​ദ്രാ​വാ​ക്യം മു​ഴ​ക്കു​ന്ന​ത് അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്ന് ഓം ​ബി​ർ​ള വ്യ​ക്ത​മാ​ക്കി.


അതേസമയം, ഇ​ന്ന​ലെ രാ​ഷ്‌ട്ര​പ​തി​യു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​നു​ശേ​ഷം ലോ​ക്സ​ഭ ചേ​ർ​ന്ന​പ്പോ​ൾ ത​ന്നെ പ്ര​തി​പ​ക്ഷ നി​ര​യെ നോ​ക്കി ജ​യ് ശ്രീറാം എ​ന്നാ​ർ​ത്തു വി​ളി​ക്കു​ന്ന ഭ​ര​ണ​പ​ക്ഷ​ത്തെ​യാ​ണ് ക​ണ്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.