മുസാഫർപുരിലെ കുട്ടികളുടെ മരണം: രാജ്യസഭ ദുഃഖം രേഖപ്പെടുത്തി
മുസാഫർപുരിലെ കുട്ടികളുടെ മരണം: രാജ്യസഭ ദുഃഖം രേഖപ്പെടുത്തി
Saturday, June 22, 2019 1:22 AM IST
ന്യൂ​ഡ​ൽ​ഹി: ബ‌ിഹാ​റി​ലെ മു​സാ​ഫർ​പുരി​ൽ മ​സ്തി​ഷ്ക​ജ്വ​രം ബാ​ധി​ച്ചു 130 കു​ട്ടി​ക​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ രാ​ജ്യ​സ​ഭ ദുഃഖം രേ​ഖ​പ്പെ​ടു​ത്തി. ന്യൂ​സി​ല​ന്‍ഡി​ലും ശ്രീ​ല​ങ്ക​യി​ലും ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളി​ൽ കൊ​ല്ല​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കു​ന്ന​തി​നി​ടെ മു​സാ​ഫ​ർ​പുരി​ൽ മ​രി​ച്ച കു​ട്ടി​ക​ൾ​ക്കും ആ​ദ​രാ​ഞ്ജ​ലി വേ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ധ്യ​ക്ഷ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം രാ​ജ്യ​സ​ഭാം​ഗ​ങ്ങ​ൾ എ​ഴു​ന്നേ​റ്റു നി​ന്നു മൗ​നം പാ​ലി​ച്ചു ദു​ഖം രേ​ഖ​പ്പെ​ടു​ത്തി. ശൂ​ന്യ​വേ​ള​യി​ൽ വി​ഷ​യം ഉ​ന്ന​യി​ച്ചു സം​സാ​രി​ക്കാ​ൻ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള എം​പി ബി​നോ​യ് വി​ശ്വ​ത്തി​ന് അ​നു​മ​തി ന​ൽ​കു​ക​യും ചെ​യ്തു.


അ​പ​ക​ട​മെ​ന്നാ​ണ് സ​ർ​ക്കാ​ർ വി​ശേ​ഷി​പ്പി​ക്കു​ന്ന​തെ​ങ്കി​ലും മു​സാ​ഫി​ർ​പുരി​ലെ കു​ട്ടി​ക​ളു​ടെ മ​ര​ണം കൂ​ട്ട​ക്കു​രു​തി​യാ​ണെ​ന്ന് ബി​നോ​യ് വി​ശ്വം ആ​രോ​പി​ച്ചു. ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം മ​രി​ച്ച കു​ട്ടി​ക​ളു​ടെ എ​ണ്ണം 130 ആ​ണ്. എ​ന്നാ​ൽ, 180 കു​ട്ടി​ക​ളോ​ളം മ​രി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണു വി​വ​ര​മെ​ന്നും എം​പി ചൂ​ണ്ടി​ക്കാ​ട്ടി. മ​രി​ച്ച കു​ട്ടി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കു മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും എം​പി ആ​വ​ശ്യ​പ്പെ​ട്ടു. വി​ഷ​യ​ത്തി​ൽ സ​ഭ​യി​ൽ ച​ർ​ച്ച വേ​ണ​മെ​ന്ന് കോ​ണ്‍ഗ്ര​സും മ​റ്റു പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളും ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും വെ​ങ്ക​യ്യ നാ​യി​ഡു അ​നു​വ​ദി​ച്ചി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.