വിമാന ഇടപാട് : സിബിഐ കേസെടുത്തു
വിമാന ഇടപാട് :  സിബിഐ കേസെടുത്തു
Sunday, June 23, 2019 12:14 AM IST
ന്യൂ​ഡ​ൽ​ഹി: വി​മാ​ന ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി​യി​ൽ പ്ര​തി​രോ​ധ, വ്യോ​മ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ആ​യു​ധ വ്യാ​പാ​രി​യാ​യ സ​ഞ്ജ​യ് ഭ​ണ്ഡാ​രി അ​ട​ക്ക​മു​ള്ള​വ​ർ​ക്കു​മെ​തി​രേ സി​ബി​ഐ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. സ​ഞ്ജ​യ് ഭ​ണ്ഡാ​രി​യു​ടെ ഓ​ഫീ​സി​ലും വ​സ​തി​യി​ലും ഉ​ൾ​പ്പെ​ടെ ന​ട​ത്തി​യ റെ​യ്ഡി​നു പി​ന്നാ​ലെ​യാ​ണ് കേ​സെ​ടു​ത്ത​ത്. 2009ൽ ​വാ​ങ്ങി​യ 75 പൈ​ലാ​റ്റ​സ് ബേ​സി​ക് എ​യ​ർ​ക്രാ​ഫ്റ്റ് ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ന​ട​പ​ടി.

വി​വാ​ദ ആ​യു​ധ ഇ​ട​പാ​ടു​ക​ളും ഭൂ​മി ഇ​ട​പാ​ടു​ക​ളും സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളി​ൽ ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ​യും ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ​യും ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി 2016ൽ ​എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് കേ​സെ​ടു​ത്തി​രു​ന്നു.


ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 2017 ഡി​സം​ബ​റി​ൽ ഇ​ഡി രാ​ജ്യ​ത്തും വി​ദേ​ശ​ത്തു​മു​ള്ള ഭ​ണ്ഡാ​രി​യു​ടെ 26.61 കോ​ടി​യു​ടെ സ്വ​ത്തു​വ​ക​ക​ൾ ക​ണ്ടു​കെ​ട്ടു​ക​യും ചെ​യ്തി​രു​ന്നു.
ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സി​ബി​ഐ​യും ന​ട​പ​ടി​യെ​ടു​ത്ത​ത്. മ​ൻ​മോ​ഹ​ൻ സിം​ഗ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തു​ണ്ടാ​ക്കി​യ 2896 കോ​ടി​യു​ടെ ഇ​ട​പാ​ടി​ൽ 339 കോ​ടി​യു​ടെ അ​ന​ധി​കൃ​ത ഇ​ട​പാ​ടു ന​ട​ത്തി​യെ​ന്നാ​ണ് സി​ബി​ഐ​യു​ടെ ആ​രോ​പ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.