കേരളത്തിൽ കണ്ണ് വയ്ക്കേണ്ടെന്ന സൂചന നൽകി ലോക്സഭയിൽ ആരിഫിന്‍റെ കന്നിപ്രസംഗം
കേരളത്തിൽ കണ്ണ് വയ്ക്കേണ്ടെന്ന സൂചന നൽകി ലോക്സഭയിൽ ആരിഫിന്‍റെ കന്നിപ്രസംഗം
Tuesday, June 25, 2019 12:38 AM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ​യി​ലെ ക​ന്നി പ്ര​സം​ഗ​ത്തി​ൽ രാ​ഷ്ട്ര​പ​തി​യു​ടെ ന​യ​പ്ര​ഖ്യാ​പ​ന​ത്തി​നു​ള്ള ന​ന്ദി പ്ര​മേ​യ ച​ർ​ച്ച​യി​ൽ വി​ഷ​യവു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​രി​ട്ട് മ​റു​പ​ടി ന​ൽ​കി കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ഏ​ക സി​പി​എം എ.​എം ആ​രി​ഫ്. ഭ​ര​ണ പ്ര​തി​പ​ക്ഷ എം​പി​മാ​രെ​ല്ലാം ത​ന്നെ ന​ന്ദി പ്ര​മേ​യ ച​ർ​ച്ച ആ​ണെ​ന്ന​ത് മ​റ​ന്ന് പ​ര​സ്പ​രം ആ​രോ​പ​ണ പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളാ​ൽ പോ​ര​ടി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ള ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ൽ ബി​ജെ​പി​യു​ടെ കേ​ര​ള​ത്തെ ല​ക്ഷ്യം വ​ച്ചു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്ക് ആ​രി​ഫ് നേ​രി​ട്ടു മ​റു​പ​ടി ന​ൽ​കി​യ​ത്.

രാ​ഷ്ട്ര​പ​തി​യു​ടെ ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ൽ ഒ​ന്നി​ല​ധി​കം ത​വ​ണ ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ ജാ​തി​ഭേ​ദം മ​ത​ദ്വേ​ഷം ഏ​തു​മി​ല്ലാ​തെ സ​ർ​വ​രും സോ​ദ​ര​ത്വേ​ന വാ​ഴു​ന്ന മാ​തൃ​ക സ്ഥാ​ന​മി​ത് എ​ന്ന ശ്ലോ​കം ഉ​ദ്ധ​രി​ച്ചി​രു​ന്നു. ഇ​തു ചൂ​ണ്ടി​ക്കാ​ട്ടി​യ ആ​രി​ഫ് മ​ത​മേ​താ​യാ​ലും മ​നു​ഷ്യ​ൻ ന​ന്നാ​യാ​ൽ മ​തി​യെ​ന്നു പ​റ​ഞ്ഞ ശ്രീ​നാ​രാ​ണ ഗു​രു മ​നു​സ്മൃ​തി​യേ​യും ബ്രാ​ഹ്മ​ണ മേ​ധാ​വി​ത്വ​ത്തെ​യും ശ​ക്താ​യി എ​തി​ർ​ത്തി​രു​ന്ന വ്യ​ക്തി​യാ​യി​രു​ന്നു എ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി.


തീ​ര മേ​ഖ​ല​ക​ളി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​ത സാ​ഹ​ച​ര്യം അ​ങ്ങേ​യ​റ്റം മോ​ശ​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്ത് ഫി​ഷ​റീ​സി​ന് വേ​ണ്ടി സ്വ​ത​ന്ത്ര വ​കു​പ്പു​ണ്ടാ​ക്കു​മെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ചു ക​ഴി​ഞ്ഞ​പ്പോ​ൾ മ​റ്റൊ​രു വ​കു​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും ആ​രി​ഫ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.