കോണ്‍ഗ്രസ് എംപിമാർ പാർലമെന്‍റിനു മുന്നിൽ പ്രതിഷേധിച്ചു
കോണ്‍ഗ്രസ് എംപിമാർ പാർലമെന്‍റിനു മുന്നിൽ പ്രതിഷേധിച്ചു
Friday, July 12, 2019 12:19 AM IST
ന്യൂ​ഡ​ൽ​ഹി: വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ എം​എ​എ​ൽ​എ​മാ​രെ ചാ​ക്കി​ട്ടു​പി​ടി​ച്ച് ബി​ജെ​പി ജ​നാ​ധി​പ​ത്യ​ത്തെ ക​ശാ​പ്പ് ചെ​യ്യു​ക​യാ​ണെ​ന്നാ​രോ​പി​ച്ച് കോ​ണ്‍ഗ്ര​സ് എം​പി​മാ​ർ പാ​ർ​ല​മെ​ന്‍റി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ചു. പാ​ർ​ല​മെ​ന്‍റി​ലെ ഗാ​ന്ധി​പ്ര​തി​മ​യ്ക്കു മു​ന്നി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ സോ​ണി​യ ഗാ​ന്ധി​യും രാ​ഹു​ൽ ഗാ​ന്ധി​യും പ​ങ്കെ​ടു​ത്തു. ലോ​ക്സ​ഭ​യി​ൽ ഇ​ന്ന​ലെ​യും വി​ഷ​യം ഉ​ന്ന​യി​ച്ച് കോ​ണ്‍ഗ്ര​സ് മ​റ്റു പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളോ​ടൊ​പ്പം വാ​ക്കൗ​ട്ട് ന​ട​ത്തി.

ജ​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും വി​ക​സ​ന​ത്തി​ൽ ശ്ര​ദ്ധ പ​തി​പ്പി​ക്കു​ന്ന​തി​നും പ​ക​രം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ർ​ക്കാ​രു​ക​ളെ അ​ട്ടി​മ​റി​ച്ച് ബി​ജെ​പി ജ​നാ​ധി​പ​ത്യം ഇ​ല്ലാ​താ​ക്കു​ക​യാ​ണെ​ന്ന് കോ​ണ്‍ഗ്ര​സ് എം​പി ഗൗ​ര​വ് ഗോ​ഗോ​യ് ആ​രോ​പി​ച്ചു. ക​ർ​ണാ​ട​ക​യി​ലെ രാ​ഷ്‌​ട്രീ​യ പ്ര​തി​സ​ന്ധി ചൂ​ണ്ടി​ക്കാ​ട്ടി ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലും കോ​ണ്‍ഗ്ര​സ് പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യി​രു​ന്നു.


പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തി​ൽ ര​ണ്ടു ദി​വ​സം രാ​ജ്യ​സ​ഭ പൂ​ർ​ണ​മാ​യും സ്തം​ഭി​ച്ചു. ലോ​ക്സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളാ​യ ഡി​എം​കെ, തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സ്, സി​പി​എം എ​ന്നി​വ​രെ കൂ​ട്ടു​പി​ടി​ച്ച് കോ​ണ്‍ഗ്ര​സ് ര​ണ്ടു​മൂ​ന്നു ദി​വ​സ​ങ്ങ​ളി​ൽ വാ​ക്കൗ​ട്ട് ന​ട​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.