ബിജെപിക്കെതിരേ പരീക്കറുടെ മകൻ
Friday, July 12, 2019 1:02 AM IST
പനാജി: ഗോവയിൽ പത്തു കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്ന സംഭവത്തെ വിമർശിച്ച് മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ മകൻ ഉത്പൽ. തന്റെ അച്ഛന്റെ മരണശേഷം ബിജെപി വേറിട്ട പാതയിലാണെന്ന് ഉത്പൽ പറഞ്ഞു.
പരീക്കറുടെ മരണത്തെത്തുടർന്ന് ഒഴിവു വന്ന പനാജി സീറ്റിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കാൻ ഉത്പൽ ആഗ്രഹിച്ചെങ്കിലും സീറ്റ് നല്കിയില്ല.