സൈന്യത്തിനു കരുത്തേകാൻ പുതിയ ഡ്രോണുമായി എച്ച്എഎൽ
Friday, July 12, 2019 11:46 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: സം​​​ഘ​​​ടി​​​ത​​​മാ​​​യി ശ​​​ത്രു​​​വി​​​നെ ആ​​​ക്ര​​​മി​​​ക്കു​​​ന്ന ഡ്രോ​​​ണു​​​ക​​​ൾ നി​​​ർ​​​മി​​​ക്കാ​​​ൻ ഇ​​​ന്ത്യ ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്നു. ഹി​​​ന്ദു​​​സ്ഥാ​​​ൻ എ​​​യ്റോ​​​നോ​​​ട്ടി​​​ക്സ് ലി​​​മി​​​റ്റ​​​ഡാ​​​ണ് പു​​​തി​​​യ ഡ്രോ​​​ണു​​​ക​​​ളു​​​ടെ നി​​​ർ​​​മാ​​​ണം ഏ​​​റ്റെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്. ര​​​ണ്ടു വ​​​ർ​​​ഷം കൊ​​​ണ്ട് പ്രോ​​​ജ​​​ക്ടി​​​ന്‍റെ ആ​​​ദ്യ ഘ​​​ട്ടം പൂ​​​ർ​​​ത്തി​​​യാ​​​ക്കി പ്രോ​​​ട്ടോ ടൈ​​​പ്പ് പു​​​റ​​​ത്തി​​​റ​​​ക്കാ​​​നാ​​​ണ് എ​​​ച്ച്എ​​​ലി​​​ന്‍റെ ആ​​​ലോ​​​ച​​​ന.

ആ​​​ൽ​​​ഫാ എ​​​സ് എ​​​ന്നാ​​​ണ് ചെ​​​റി​​​യ ഡ്രോ​​​ണി​​​നു പേ​​​രി​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള നി​​​ര​​​വ​​​ധി ഡ്രോ​​​ണു​​​ക​​​ൾ അ​​​ടു​​​ങ്ങു​​​ന്ന യൂ​​​ണി​​​റ്റി​​​നെ സ്വാം ​​​എ​​​ന്നാ​​​ണു വി​​​ളി​​​ക്കു​​​ന്ന​​​ത്. നി​​​ല​​​വി​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ കൈ​​​വ​​​ശ​​​മു​​​ള്ള ഡ്രോ​​​ണു​​​ക​​​ളേ​​​ക്കാ​​​ൾ ചെ​​​റു​​​താ​​​യ​​​തി​​​നാ​​​ൽ റ​​​ഡാ​​​റു​​​ക​​​ളി​​​ലൊ​​​ന്നും അ​​​ത്ര പെ​​ട്ടെ​​ന്ന് ഇ​​​വ​​​പെ​​​ടി​​​ല്ല. ഇ​​​നി ഏ​​​തെ​​​ങ്കി​​​ലും ഡ്രോ​​​ൺ റ​​​ഡാ​​​റി​​​ൽ പെ​​​ട്ടാ​​​ലും ഡ്രോ​​​ണു​​​ക​​​ളു​​​ടെ യൂ​​​ണി​​​റ്റി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം അ​​​ത്ര വേ​​​ഗ​​​ത്തി​​​ൽ താ​​ളം തെ​​​റ്റു​​​ക​​​യു​​​മി​​​ല്ല.


ഒ​​​രു സ്വാ​​​മി​​​നെ ത​​​ക​​​ർ​​​ക്കാ​​​ൻ ത​​​ക്ക​​​വി​​​ധ​​​മു​​​ള്ള സം​​​വി​​​ധാ​​​നം നി​​​ല​​​വി​​​ൽ ഒ​​​രു രാ​​​ജ്യ​​​ത്തി​​​നും സ്വ​​​ന്ത​​​മാ​​​യി​​​ല്ലെ​​​ന്നും എ​​​ച്ച്എ​​​ൽ അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്നു. ര​​​ണ്ടു ചി​​​റ​​​കു​​​ക​​​ളും മ​​​ട​​​ക്കി​​​വ​​​യ്ക്കാ​​​വു​​​ന്ന വി​​​ധ​​​ത്തി​​​ലാ​​​ണ് ആ​​​ൽ​​​ഫാ എ​​​സ് ഡി​​​സൈ​​​ൻ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. ര​​​ണ്ടു മീ​​​റ്റ​​​ർ വ​​​രെ​​​യാ​​​കും ഇ​​​വ​​​യു​​​ടെ പ​​​ര​​​മാ​​​വ​​​ധി നീ​​​ളം. ആ​​​ൽ​​​ഫാ എ​​​സ് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത് ബാ​​​റ്റ​​​റി ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ്. മ​​​ണി​​​ക്കൂ​​​റി​​​ൽ 100 കി​​​ലോ​​​മീ​​​റ്റ​​​ർ വേ​​​ഗ​​​ത്തി​​​ൽ സ​​​ഞ്ച​​​രി​​​ക്കാ​​​ൻ ഈ ​​​ഡ്രോ​​​ണു​​​ക​​​ൾ​​​ക്കാ​​​വും. കൂ​​​ട്ടം​​കൂ​​​ടി ശ​​​ത്രു​​​വി​​​നെ ആ​​​ക്ര​​​മി​​​ക്കു​​​ക എ​​​ന്ന ത​​​ന്ത്ര​​​മാ​​​ണ് ആ​​​ൽ​​​ഫാ എ​​​സി​​​ന്‍റെ നി​​​ർ​​​മാ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ലു​​​ള്ള​​​ത്. നി​​​ര​​​വ​​​ധി മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ തു​​​ട​​​ർ​​​ച്ച​​​യാ​​​യി പ​​​റ​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​ന്ന വി​​​ധം വ​​​ള​​​രെ ക​​​രു​​​ത്തു​​​ള്ള ബാ​​​റ്റ​​​റി​​​ക​​​ളാ​​​ണ് ആ​​​ൽ​​​ഫ​​​യി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.