പു​ര​സ്കാ​രം നേ​ടി​യ ത​ഹ​സീ​ൽ​ദാ​ർ കൈ​ക്കൂ​ലി കേ​സി​ൽ പി​ടി​യി​ൽ
പു​ര​സ്കാ​രം നേ​ടി​യ  ത​ഹ​സീ​ൽ​ദാ​ർ  കൈ​ക്കൂ​ലി കേ​സി​ൽ  പി​ടി​യി​ൽ
Saturday, July 13, 2019 12:52 AM IST
ഹൈ​​ദ​​രാ​​ബാ​​ദ്: തെ​​ലു​​ങ്കാ​​ന​​യി​​ൽ ത​​ഹ​​സീ​​ൽ​​ദാ​​റു​​ടെ വീ​​ട്ടി​​ൽ​​നി​​ന്ന് അ​​ഴി​​മ​​തി​​വി​​രു​​ദ്ധ ഏ​​ജ​​ൻ​​സി പി​​ടി​​ച്ചെ​​ടു​​ത്ത​​ത് 93.5 ല​​ക്ഷം രൂ​​പ​​യും അ​​മ്പ​​ത് പ​​വ​​നും.

രം​​ഗ​​റെ​​ഡ്ഡി ജി​​ല്ല​​യി​​ലെ കെ​​ഷാം​​പെ​​ട്ടി​​ലെ ത​​ഹ​​സീ​​ൽ​​ദാ​​ർ വി. ​​ലാ​​വ​​ണ്യ​​യു​​ടെ വീ​​ട്ടി​​ൽ​​നി​​ന്നാ​​ണ് അ​​ന​​ധി​​കൃ​​ത സ്വ​​ത്ത് പി​​ടി​​ച്ചെ​​ടു​​ത്ത​​ത്. ഇ​​വ​​രു​​ടെ ഹൈ​​ദ​​ര​​ബാ​​ദി​​ലെ ഹ​​യാ​​ത്ത്ന​​ഗ​​റി​​ലെ വീ​​ട്ടി​​ൽ​​നി​​ന്നാ​​ണ് സ്വ​​ർ​​ണ​​വും പ​​ണ​​വും ക​​ണ്ടെ​​ടു​​ത്ത​​ത്.

വി​​ല്ലേ​​ജ് ഓ​​ഫീ​​സ​​ർ അ​​ൻ​​ത്യ കൈ​​ക്കൂ​​ലി കേ​​സി​​ൽ പി​​ടി​​യി​​ലാ​​യ​​തോ​​ടെ​​യാ​​ണ് ലാ​​വ​​ണ്യ​​യും കു​​ടു​​ങ്ങി​​യ​​ത്.


ഭൂ​​മി രേ​​ഖ​​ക​​ൾ തി​​രു​​ത്തു​​ന്ന​​തി​​ന് ക​​ർ​​ഷ​​ക​​നി​​ൽ​​നി​ന്നു നാ​​ല് ല​​ക്ഷം രൂ​​പ​​യാ​​ണു വി​​ല്ലേ​​ജ് ഓ​​ഫീ​​സ​​ർ വാ​​ങ്ങി​​യ​​ത്. രേ​​ഖ​​ക​​ൾ തി​​രു​​ത്താ​​ൻ വി​​ല്ലേ​​ജ് ഓ​​ഫീ​​സ​​ർ​​ക്ക് മൂ​​ന്നു ല​​ക്ഷ​​വും തഹ​​സീ​​ൽ​​ദാ​​ർ​​ക്ക് അ​​ഞ്ച് ല​​ക്ഷ​​വും ന​​ൽ​​കി​​യെ​​ന്ന് ക​​ർ​​ഷ​​ക​​ൻ വി​​ജി​​ല​​ൻ​​സി​​ന് മൊ​​ഴി ന​​ൽ​​കി.
ആ​​ദ്യം രേ​​ഖ​​ക​​ൾ തി​​രു​​ത്താ​​ൻ 30,000 രൂ​​പ​​യാ​​ണ് വി​​ല്ലേ​​ജ് ഓ​​ഫീ​​സ​​ർ പി​​ടി​​ച്ചു​​വാ​​ങ്ങി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.