കർണാടക: അഞ്ച് എംഎൽഎമാർകൂടി സുപ്രീംകോടതിയിൽ; വി​​​മ​​​തരി​​​ലൊ​​​രാ​​​ൾ​​​ക്കു മ​​​നം​​​മാ​​​റ്റം
കർണാടക: അഞ്ച് എംഎൽഎമാർകൂടി സുപ്രീംകോടതിയിൽ; വി​​​മ​​​തരി​​​ലൊ​​​രാ​​​ൾ​​​ക്കു മ​​​നം​​​മാ​​​റ്റം
Sunday, July 14, 2019 2:08 AM IST
ബം​ഗ​ളൂ​രു: രാ​ജി സ്വീ​ക​രി​ക്കാ​ൻ നി​യ​മ​സ​ഭാ സ്പീ​ക്ക​ർ​ക്കു നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ക​ർ​ണാ​ട​ക​ത്തി​ലെ അ​ഞ്ച് വി​മ​ത എം​എ​ൽ​എ​മാ​ർ കൂ​ടി സു​പ്രീം​കോ​ട​തി​യി​ലെ​ത്തി. റോ​ഷ​ൻ ബെ​യ്ഗ്, സു​ധാ​ക​ർ, എം.​ടി.​ബി. നാ​ഗ​രാ​ജ്, മു​നി​ര​ത്ന, ആ​ന​ന്ദ് സിം​ഗ് എ​ന്നി​വ​രാ​ണ് പ​രാ​തി​യു​മാ​യി പ​ര​മോ​ന്ന​ത കോ​ട​തി​യി​ലെ​ത്തി​യ​ത്. പ​ത്ത് കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​രു​ൾ​പ്പെ​ടെ 13 പേ​രു​ടെ രാ​ജി​യെ​ത്തു​ട​ർ​ന്നാ​ണ് സ​ഖ്യ​സ​ർ​ക്കാ​രി​ന്‍റെ നി​ല​നി​ൽ​പ്പി​നു ഭീ​ഷ​ണി​യു​യ​ർ​ന്ന​ത്.

അ​തി​നി​ടെ, രാ​ജി​വ​ച്ച കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​രി​ലൊ​രാ​ൾ മ​നം​മാ​റ്റ​ത്തി​ന്‍റെ സൂ​ച​ന​ക​ൾ പ്ര​ക​ടി​പ്പി​ച്ചു. വി​മ​ത​രെ അ​നു​ന​യി​പ്പി​ച്ച് ഒ​പ്പം​നി​ർ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ഊ​ർ​ജി​ത​മാ​ക്കി​യ​തോ​ടെ​യാ​ണ് എം.​ടി.​ബി. നാ​ഗ​രാ​ജ് പാ​ർ​ട്ടി​ക്കൊ​പ്പം നി​ൽ​ക്കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ച​ത്. വി​മ​ത​രി​ലൊ​രാ​ളെ ഒ​പ്പം ചേ​ർ​ക്കാ​മെ​ന്ന ഉ​റ​പ്പും അ​ദ്ദേ​ഹം ന​ൽ​കി.

സ്പീ​ക്ക​ർ​ക്കെ​തി​രേ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച സം​ഘ​ത്തി​ലും നാ​ഗ​രാ​ജ് ഉ​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.