കർതാർപുർ: ദിവസം 5000 പേർക്ക് വീസയില്ലാതെ തീർഥാടനം നടത്താം
കർതാർപുർ: ദിവസം 5000 പേർക്ക് വീസയില്ലാതെ തീർഥാടനം നടത്താം
Monday, July 15, 2019 1:09 AM IST
വാ​​​ഗ/​​​ന്യൂ​​​ഡ​​​ൽ​​​ഹി: ക​​ർ​​താ​​ർ​​പു​​ർ സാ​​ഹി​​ബ് ഗു​​രു​​ദ്വാ​​ര സ​​ന്ദ​​ർ​​ശി​​ക്കാ​​ൻ ദി​​വ​​സ​​വും 5000 തീ​​ർ​​ഥാ​​ട​​ക​​രെ അ​​നു​​വ​​ദി​​ക്കാ​​ൻ ഇ​​ന്ത്യ​​യും പാ​​ക്കി​​സ്ഥാ​​നം ത​​മ്മി​​ൽ ന​​ട​​ത്തി​​യ ര​​​ണ്ടാം​​​ഘ​​​ട്ട ച​​ർ​​ച്ച​​യി​​ൽ തീ​​രു​​മാ​​നം. ഇ​​ന്ത്യ​​ൻ പാ​​സ്പോ​​ർ​​ട്ടു​​ള്ള​​വ​​ർ​​ക്കും ഒ​​സി​​ഐ കാ​​ർ​​ഡു​​ള്ള​​വ​​ർ​​ക്കും വീ​​സ​​യി​​ല്ലാ​​തെ ഗു​​​രു​​​ദ്വാ​​​ര സ​​​ന്ദ​​​ർ​​​ശി​​​ക്കാം.

ക​​​ർ​​​താ​​​ർ​​​പു​​​ർ തീ​​​ർ​​​ഥാ​​​ട​​​നം അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻ ശ്ര​​​മ​​​ങ്ങ​​​ളു​​​ണ്ടാ​​​കു​​​മോ​​​യെ​​​ന്ന ആ​​​ശ​​​ങ്ക ഇ​​​ന്ത്യ പാ​​​ക്കി​​​സ്ഥാ​​​നു മു​​​ന്നി​​​ൽ ഉ​​​ന്ന​​​യി​​​ച്ചു. പ​​​ഞ്ചാ​​​ബി​​​ൽ​​നി​​​ന്ന് പാ​​​ക്കി​​​സ്ഥാ​​​നി​​​ലു​​​ള്ള ക​​​ർ​​​താ​​​ർ​​​പു​​​ർ സാ​​​ഹി​​​ബ് ഗു​​​രു​​​ദ്വാ​​​ര​​​യി​​​ലേ​​​ക്കു​​​ള്ള ഇ​​​ട​​​നാ​​​ഴി​​​യു​​​ടെ നി​​​ർ​​​മ്മാ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​നു​​​ള്ള ച​​​ർ​​​ച്ച​​​യി​​​ലാ​​​ണ് ഇ​​​ന്ത്യ ആ​​​ശ​​​ങ്ക അ​​​റി​​​യി​​​ച്ച​​​ത്. വ്യ​​​ക്തി​​​ക​​​ളോ സം​​​ഘ​​​ങ്ങ​​​ളോ തീ​​​ർ​​​ഥാ​​​ട​​​നം അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചേ​​​ക്കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ഇ​​​ന്ത്യ​​​യു​​​ടെ ആ​​​ശ​​​ങ്ക. ര​​​ണ്ടാം​​​ഘ​​​ട്ട ച​​​ർ​​​ച്ച​​​യാ​​​ണ് വാ​​​ഗാ അ​​​തി​​​ർ​​​ത്തി​​​യി​​​ലെ പാ​​​ക്കി​​​സ്ഥാ​​​ൻ ഭാ​​​ഗ​​​ത്ത് ന​​​ട​​​ന്ന​​​ത്. ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ ഒ​​​രു സ​​​ന്ദേ​​​ശം പാ​​​ക്കി​​​സ്ഥാ​​​ന് കൈ​​​മാ​​​റി​​​യ​​​താ​​​യും വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.


ഇ​​​ന്ത്യാ​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​നം അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്ന് പാ​​​ക്കി​​​സ്ഥാ​​​ൻ സം​​​ഘം ഉ​​​റ​​​പ്പ് ന​​​ൽ​​​കി. വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ വ​​​ക്താ​​​വ​​​ട​​​ക്കം 20 പാ​​​കി​​​സ്ഥാ​​​ൻ പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​ണു ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​ത്. ദി​​​വ​​​സം അ​​​യ്യാ​​​യി​​​രം തീ​​​ർ​​​ഥാ​​​ട​​​ക​​​ർ​​​ക്ക് വീ​​​സ​​​യി​​​ല്ലാ​​​തെ ഇ​​​ട​​​നാ​​​ഴി ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ അ​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നും പ്ര​​ത്യേ​​ക സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ൽ 10,000 തീ​​ർ​​ഥാ​​ട​​ക​​രെ അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്നു​​മാ​​യി​​രു​​ന്നു ഇ​​​ന്ത്യ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.