അസം ഖാനെ കൈയേറ്റക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്താൻ നീക്കം
അസം ഖാനെ കൈയേറ്റക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്താൻ നീക്കം
Monday, July 15, 2019 1:09 AM IST
ല​ക്നോ: സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യു​ടെ മു​തി​ർ​ന്ന നേ​താ​വും രാം​പു​രി​ൽ​നി​ന്നു​ള്ള ലോ​ക്സ​ഭാം​ഗ​വു​മാ​യ അ​സം ഖാ​നെ ഭൂ​മി കൈ​യേ​റ്റ​ക്കാ​രു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ യു​പി സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം.
യു​പി സ​ർ​ക്കാ​രി​ന്‍റെ ഭൂ​മാ​ഫി​യ വി​രു​ദ്ധ പോ​ർ​ട്ട​ലി​ൽ അ​സം ഖാ​ന്‍റെ പേ​രും ഉ​ൾ​പ്പെ​ടു​ത്താ​ൻ രാം​പു​ർ ജി​ല്ലാ ഭ​ര​ണ​കൂ​ട​മാ​ണ് നീ​ക്കം ന​ട​ത്തു​ന്ന​ത്.


ഭൂ​മി കൈ​യേ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​പ്പ​തി​ലേ​റെ കേ​സു​ക​ൾ അ​സം ഖാ​നെ​തി​രേ പേ​രി​ലു​ള്ള​ത്. രാ​പു​രി​ൽ മു​ഹ​മ്മ​ദ് അ​ലി ജോ​ഹ​ർ യൂ​ണി​വേ​ഴ്സി​റ്റി സ്ഥാ​പി​ക്കാ​ൻ അ​സം ഖാ​ൻ 26 ക​ർ​ഷ​ക​രി​ൽ​നി​ന്ന് ഭൂ​മി കൈ​യേ​റി​യെ​ന്ന പ​രാ​തി​യി​ൽ അ​ടു​ത്തി​ടെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.