പെപ്സിക്കോ കന്പനിക്കു കേന്ദ്രത്തിന്‍റെ നോട്ടീസ്
പെപ്സിക്കോ കന്പനിക്കു കേന്ദ്രത്തിന്‍റെ നോട്ടീസ്
Monday, July 15, 2019 1:09 AM IST
ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്തി​ലെ ഉ​രു​ള​ക്കി​ഴ​ങ്ങ് ക​ർ​ഷ​ക​രോ​ടു ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടു കേ​സ് ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ ലെ​യ്സ് ചി​പ്സ് നി​ർ​മാ​താ​ക്ക​ളാ​യ പെ​പ്സി​ക്കോ ക​ന്പ​നി​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നോ​ട്ടീ​സ്. കേ​ന്ദ്ര കൃ​ഷി മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫ് പ്ലാ​ന്‍റ് വെ​റൈ​റ്റീ​സ് ആ​ൻ​ഡ് ഫാ​ർ​മേ​ഴ്സ് റൈ​റ്റ്സ് അ​ഥോ​റി​റ്റി​യാ​ണ് നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്. ലെ​യ്സ് ചി​പ്സ് നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ഉ​രു​ള​ക്കി​ഴ​ങ്ങി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ റ​ദ്ദാ​ക്കാ​തി​രി​ക്കാ​ൻ മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ൽ കാ​ര​ണം കാ​ണി​ക്കാ​നാ​ണ് അ​ഥോ​റി​റ്റി​യു​ടെ നി​ർ​ദേ​ശം.

ലെ​യ്സ് ചി​പ്സ് നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ത​രം ഉ​രു​ള​ക്കി​ഴ​ങ്ങ് കൃ​ഷി ചെ​യ്തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഗു​ജ​റാ​ത്തി​ലെ ഒ​ൻ​പ​ത് ക​ർ​ഷ​ക​രോ​ടു 1.05 കോ​ടി രൂ​പ വീ​തം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പെ​പ്സി​ക്കോ കോ​ട​തി​യെ സ​മീ​പി​ച്ച​ത് ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ വ​ലി​യ വി​വാ​ദ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. എ​ഫ്എ​ൽ 2027 ഇ​ന​ത്തി​ൽ പെ​ട്ട ഉ​രു​ള​ക്കി​ഴ​ങ്ങ് കൃ​ഷി ചെ​യ്യാ​നു​ള്ള അ​വ​കാ​ശം പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫ് പ്ലാ​ന്‍റ് വെ​റൈ​റ്റീ​സ് ആ​ൻ​ഡ് ഫാ​ർ​മേ​ഴ്സ് റൈ​റ്റ്സ് ആ​ക്ട് പ്ര​കാ​രം ത​ങ്ങ​ൾ​ക്കാ​ണെ​ന്നാ​യി​രു​ന്നു പെ​പ്സി​ക്കോ​യു​ടെ വാ​ദം.


ഇ​തേത്തുട​ർ​ന്ന് പെ​പ്സി ക​ന്പ​നി​ക്കെ​തി​രേ രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ​മു​യ​രു​ക​യും ഒ​ടു​വി​ൽ ക​ർ​ഷ​ക​ർ​ക്കെ​തി​രേ​യു​ള്ള കേ​സ് പി​ൻ​വ​ലി​ക്കു​ക​യാ​ണെ​ന്ന് പെ​പ്സി​ക്കോ അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

സം​ഭ​വ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ർ​ഷ​ക​രു​ടെ സം​ഘ​ട​ന​യു​ടെ ക​ണ്‍വീ​ന​ർ ക​വി​ത കു​രു​ഗ​ന്തി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ബ​ന്ധ​പ്പെ​ട്ട അ​ഥോ​റി​റ്റി ന​ട​പ​ടി​യെ​ടു​ത്തി​രി​ക്കു​ന്ന​ത്. വി​ഷ​യ​ത്തി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ സ​മ്മ​ർ​ദം ശ​ക്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.