അഭയ കേസ്: ഹർജി തള്ളി
Monday, July 15, 2019 11:59 PM IST
ന്യൂ​ഡ​ൽ​ഹി: അ​ഭ​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫാ. ​തോ​മ​സ് കോ​ട്ടൂ​രും സി​സ്റ്റ​ർ സെ​ഫി​യും ന​ൽ​കി​യ വി​ടു​ത​ൽ ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി. ഇ​രു​വ​രും വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്ന് ജ​സ്റ്റീ​സ് എ​സ്. അ​ബ്ദു​ൾ ന​സീ​ർ അ​ധ്യ​ക്ഷ​നാ​യ ര​ണ്ടം​ഗ ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചു. കേ​സി​ൽ ത​ങ്ങ​ൾ​ക്കെ​തി​രേ തെ​ളി​വി​ല്ലെ​ന്നും അ​തി​നാ​ൽ പ്ര​തി​പ്പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി വി​ടു​ത​ൽ ന​ൽ​ക​ണ​മെ​ന്നു​മാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും ആ​വ​ശ്യം.


തി​രു​വ​ന​ന്ത​പു​രം പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി​യും ഹൈ​ക്കോ​ട​തി​യും ഈ ​ആ​വ​ശ്യം ത​ള്ളി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഇ​രു​വ​രും സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. സി​ബി​ഐ ഉ​യ​ർ​ത്തു​ന്ന​ത് ആ​രോ​പ​ണ​ങ്ങ​ൾ മാ​ത്ര​മാ​ണെ​ന്നും തെ​ളി​വി​ല്ലെ​ന്നും ഫാ.​തോ​മ​സ് കോ​ട്ടൂ​രും സി​സ്റ്റ​ർ സെ​ഫി​യും വാ​ദി​ച്ചു. എ​ന്നാ​ൽ, ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ൽ ഇ​ട​പെ​ടേ​ണ്ട​തി​ല്ലെ​ന്നു ര​ണ്ടം​ഗ ബെ​ഞ്ച് തീ​രു​മാ​നി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.