കൽരാജ് മിശ്ര ഹിമാചൽ ഗവർണർ
കൽരാജ് മിശ്ര ഹിമാചൽ ഗവർണർ
Monday, July 15, 2019 11:59 PM IST
ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ക​ൽ​രാ​ജ് മി​ശ്ര​യെ ഹി​മാ​ച​ൽ പ്ര​ദേ​ശ് ഗ​വ​ർ​ണ​റാ​യി രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് നി​യ​മി​ച്ചു. ഹി​മാ​ച​ൽ പ്ര​ദേ​ശ് ഗ​വ​ർ​ണ​റാ​യി​രു​ന്ന ആ​ചാ​ര്യ ദേ​വ​വ്ര​തി​നെ ഗു​ജ​റാ​ത്ത് ഗ​വ​ർ​ണ​റാ​ക്കി. ഇ​വ​ർ ചു​മ​ത​ല​യേ​ൽ​ക്കു​ന്ന ദി​വ​സം മു​ത​ൽ നി​യ​മ​നം പ്രാ​ബ​ല്യ​ത്തി​ലാ​കും.

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നു​ള്ള മു​തി​ർ​ന്ന നേ​താ​വാ​യ ക​ൽ​രാ​ജ് മി​ശ്ര, ഒ​ന്നാം ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ൽ ചെ​റു​കി​ട, ഇ​ട​ത്ത​രം വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ളു​ടെ മ​ന്ത്രി​യാ​യി​രു​ന്നു. 75 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ മ​ത്സ​രി​ക്കേ​ണ്ടെ​ന്ന പാ​ർ​ട്ടി​യു​ടെ തീ​രു​മാ​ന പ്ര​കാ​രം ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ദ്ദേ​ഹം മ​ത്സ​രി​ച്ചി​രു​ന്നി​ല്ല.


ഗു​ജ​റാ​ത്ത് ഗ​വ​ർ​ണ​റാ​യി​രു​ന്ന ഒ.​പി. കോ​ഹ്‌​ലി തി​ങ്ക​ളാ​ഴ്ച വി​ര​മി​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് 2015 മു​ത​ൽ ഹി​മാ​ച​ൽ പ്ര​ദേ​ശ് ഗ​വ​ർ​ണ​റാ​യി​രു​ന്ന ആ​ചാ​ര്യ ദേ​വ​വ്ര​തി​നെ നി​യ​മി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.