ബിശ്വ ഭൂഷൺ ആന്ധ്രയിലും അനുസൂയ ഉയികി ഛത്തീസ്ഗഡിലും ഗവർണർമാർ
Wednesday, July 17, 2019 12:18 AM IST
ന്യൂ​​ഡ​​ൽ​​ഹി: ബി​​ജെ​​പി നേ​​താ​​വ് ബി​​ശ്വ ഭൂ​​ഷ​​ൺ ഹ​​രി​​ച​​ന്ദ​​ൻ ആ​​ന്ധ്ര​​യി​​ലും രാ​​ജ്യ​​സ​​ഭാം​​ഗം അ​​നു​​സൂ​​യ ഉ​​യി​​കി ഛത്തീ​​സ്ഗ​​ഡി​​ലും ഗ​​വ​​ർ​​ണ​​ർ​​മാ​​രാ​​കും. ഇ​​വ​​രു​​ടെ നി​​യ​​മ​​ന​​ത്തി​​നു രാ​​ഷ്‌​​ട്ര​​പ​​തി രാം​​നാ​​ഥ് കോ​​വി​​ന്ദ് അം​​ഗീ​​കാ​​രം ന​​ല്കി.

മ​​ധ്യ​​പ്ര​​ദേ​​ശി​​ലെ ചി​​ന്ദ്‌​​വാ​​ഡ സ്വ​​ദേ​​ശി​​നി​​യാ​​ണു അ​​ന​​സൂ​​യ ഉ​​യി​​കി(62). ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം ഓ​​ഗ​​സ്റ്റ് മു​​ത​​ൽ ഛത്തീ​​സ്ഗ​​ഡ് ഗ​​വ​​ർ​​ണ​​ർ​​സ്ഥാ​​നം ഒ​​ഴി​​ഞ്ഞു​​കി​​ട​​ക്കു​​ക​​യാ​​യി​​രു​​ന്നു. മ​​ധ്യ​​പ്ര​​ദേ​​ശ് ഗ​​വ​​ർ​​ണ​​ർ ആ​​ന​​ന്ദി ബെ​​ൻ പ​​ട്ടേ​​ൽ ആ​​യി​​രു​​ന്നു ഛത്തീ​​സ്ഗ​​ഡി​​ന്‍റെ ചു​​മ​​ത​​ല വ​​ഹി​​ച്ചി​​രു​​ന്ന​​ത്. പ​​ത്തു വ​​ർ​​ഷം ആ​​ന്ധ്ര ഗ​​വ​​ർ​​ണ​​റാ​​യി​​രു​​ന്ന ഇ.​​എ​​സ്.​​എ​​ൽ. ന​​ര​​സിം​​ഹ​​നു പ​​ക​​ര​​മാ​​ണ് ബി​​ശ്വ ഭൂ​​ഷ​​ൺ ഹ​​രി​​ച​​ന്ദ​​ൻ ഗ​​വ​​ർ​​ണ​​റാ​​കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.