പാർലമെന്‍റിൽ വരാത്ത മന്ത്രിമാരുടെ പേരുകൾ അറിയിക്കണം: മോദി
പാർലമെന്‍റിൽ വരാത്ത മന്ത്രിമാരുടെ പേരുകൾ അറിയിക്കണം: മോദി
Wednesday, July 17, 2019 12:18 AM IST
ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ൽ ഹാ​ജ​രാ​കാ​ത്ത മ​ന്ത്രി​മാ​രു​ടെ പേ​രു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നി​ർ​ദേ​ശം. പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി പ്ര​ഹ്ലാ​ദ് ജോ​ഷി​ക്കാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ബി​ജെ​പി​യു​ടെ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​ത്തി​ലാ​ണ് ഈ ​നി​ർ​ദേ​ശം ന​ൽ​കി​യ​തെ​ന്നു മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

സ​മ്മേ​ള​നം ന​ട​ക്കു​ന്പോ​ൾ കേ​ന്ദ്ര​മ​ന്ത്രി​മാ​ർ ത​ങ്ങ​ളു​ടെ ക​ർ​ത്ത​വ്യം നി​റ​വേ​റ്റാ​ൻ സ​ഭ​ക​ളി​ൽ ഹാ​ജ​രാ​കു​ന്നി​ല്ലെ​ന്ന പ​രാ​തി​ക​ൾ ശ്ര​ദ്ധ​യി​ൽ പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ന​ട​പ​ടി. ഈ ​രീ​തി അ​നു​വ​ദി​ക്കി​ല്ലെ​ന്നും ചു​മ​ത​ല​ക​ളി​ൽ വീ​ഴ്ച വ​രു​ത്തി​യ മ​ന്ത്രി​മാ​രു​ടെ പേ​രു​ക​ൾ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​ര​ത്തി​നു​ള്ളി​ൽ ന​ൽ​ക​ണ​മെ​ന്നും പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി​യോ​ടു നി​ർ​ദേ​ശി​ച്ചു. പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​തി​നി​ടെ സ​ഭ​യി​ൽ ഹാ​ജ​രാ​കാ​ത്ത എം​പി​മാ​രു​ടെ ന​ട​പ​ടി​യെ​യും ക​ഴി​ഞ്ഞ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി വി​മ​ർ​ശി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.