തൊഴിലുറപ്പ് പദ്ധതി എല്ലാക്കാലത്തേക്കും ഇല്ലെന്ന് കേന്ദ്രം
തൊഴിലുറപ്പ് പദ്ധതി എല്ലാക്കാലത്തേക്കും ഇല്ലെന്ന് കേന്ദ്രം
Thursday, July 18, 2019 12:45 AM IST
ന്യൂ​ഡ​ൽ​ഹി: മ​ഹാ​ത്മാ ഗാ​ന്ധി ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി എ​ല്ലാ​ക്കാ​ല​ത്തേ​ക്കും തു​ട​രാ​ൻ സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്ന് കേ​ന്ദ്ര കൃ​ഷി, ഗ്രാ​മ​വി​ക​സ​ന മ​ന്ത്രി ന​രേ​ന്ദ്ര സിം​ഗ് തോ​മ​ർ. ദാ​രി​ദ്യ നി​ർ​മാ​ർ​ജ​ന​മാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മാ​ക്കു​ന്ന​തെ​ന്നും അ​തു​വ​രെ​യാ​ണ് പ​ദ്ധ​തി തു​ട​രാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി ലോ​ക്സ​ഭ​യി​ൽ പ​റ​ഞ്ഞു. കേ​ന്ദ്ര കൃ​ഷി, ഗ്രാ​മ​വി​ക​സ​ന മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ ധ​നാ​ഭ്യ​ർ​ഥ​ന ച​ർ​ച്ച​ക​ൾ​ക്ക് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്ക് ഇ​ത്ത​വ​ണ​ത്തെ ബ​ജ​റ്റി​ൽ വി​ഹി​തം കു​റ​ഞ്ഞ​ത് എം​പി​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യ​തി​നാ​ണ് കേ​ന്ദ്ര​മ​ന്ത്രി മ​റു​പ​ടി ന​ൽ​കി​യ​ത്.


2018-19 ബ​ജ​റ്റ് വി​ഹി​ത​വു​മാ​യാ​ണ് ഇ​പ്പോ​ഴ​ത്തെ വി​ഹി​ത​ത്തേ​യും താ​ര​ത​മ്യം ചെ​യ്യേ​ണ്ട​ത്. അ​ത്ത​ര​ത്തി​ൽ പ​രി​ശോ​ധി​ക്കു​ന്പോ​ൾ 2018-2019 ൽ 55,000 ​കോ​ടി​യാ​യി​രു​ന്ന​ത് ഈ ​വ​ർ​ഷം 60,000 കോ​ടി​യാ​യി ഉ​യ​രു​ക​യാ​ണ് ഉ​ണ്ടാ​യ​തെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തു കൂ​ടാ​തെ പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന, സൗ​ഭാ​ഗ്യ യോ​ജ​ന എ​ന്നി​വ​യി​ലൂ​ടെ ദ​രി​ദ്ര​ർ​ക്ക് ഭ​വ​ന​വും വൈ​ദ്യു​തി​യും ല​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വി​ശ​ദ​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.