അയോധ്യ തർക്കഭൂമി: അന്തിമ റിപ്പോർട്ട് 31നു സമര്‍പ്പിക്കണമെന്ന്‌ സുപ്രീംകോടതി
അയോധ്യ തർക്കഭൂമി: അന്തിമ റിപ്പോർട്ട്  31നു  സമര്‍പ്പിക്കണമെന്ന്‌  സുപ്രീംകോടതി
Friday, July 19, 2019 12:24 AM IST
ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ​യി​ലെ ഭൂ​മി ത​ർ​ക്കം സം​ബ​ന്ധി​ച്ച മ​ധ്യ​സ്ഥ ച​ർ​ച്ച​ക​ളു​ടെ അ​ന്തി​മ റി​പ്പോ​ർ​ട്ട് ഈ ​മാ​സം 31നു ​സ​മ​ർ​പ്പി​ക്കാ​ൻ സു​പ്രീംകോ​ട​തി നി​ർ​ദേ​ശം. ഒൗ​ഗ​സ്റ്റ് ര​ണ്ടി​നു കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും. അ​തി​നു മു​ന്നോ​ടി​യാ​യി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ ത​യാ​റാ​ക്കിവ​യ്ക്കാ​നും കോ​ട​തി ര​ജി​സ്ട്രി​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ജ​സ്റ്റീ​സ് എ​ഫ്.​എം. ഇ​ബ്രാ​ഹിം ഖ​ലീ​ഫു​ള്ള അ​ധ്യ​ക്ഷ​നാ​യ മ​ധ്യ​സ്ഥസ​മി​തി ന​ൽ​കി​യ ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ച്ചാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി.

അ​യോ​ധ്യ​യി​ലെ ഭൂ​മി ത​ർ​ക്കം അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നാ​യാ​ണ് സു​പ്രീം കോ​ട​തി മു​ൻ ജ​ഡ്ജി എ​ഫ്.​എം. ഇ​ബ്രാ​ഹിം ഖ​ലീ​ഫു​ള്ള അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യെ നി​യോ​ഗി​ച്ച​ത്. ശ്രീ​ശ്രീ ര​വി​ശ​ങ്ക​ർ, മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ശ്രീ​രാം പ​ഞ്ചു എ​ന്നി​വ​രാ​യി​രു​ന്നു സ​മി​തി​യി​ലെ മ​റ്റം ഗ​ങ്ങ​ൾ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഫൈ​സാ​ബാ​ദ് കേ​ന്ദ്ര​മാ​ക്കി മ​ധ്യ​സ്ഥ ച​ർ​ച്ച​ക​ൾ ന​ട​ത്താ​നാ​യി​രു​ന്നു കോ​ട​തി​യു​ടെ നി​ർ​ദേ​ശം. മ​ധ്യ​സ്ഥച​ർ​ച്ച​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത​ക​ൾ പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ന്ന​തി​നു സു​പ്രീംകോ​ട​തി നേ​ര​ത്തേ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.