കുൽഭൂഷണ്‍ ജാദവിനെ ഉടൻ വിട്ടയയ്ക്കണം: ഇന്ത്യ
കുൽഭൂഷണ്‍ ജാദവിനെ ഉടൻ വിട്ടയയ്ക്കണം: ഇന്ത്യ
Friday, July 19, 2019 12:24 AM IST
ന്യൂ​ഡ​ൽ​ഹി: ചാ​ര​നെ​ന്ന് ആ​രോ​പി​ച്ച് പാ​ക്കി​സ്ഥാ​ൻ ത​ട​വി​ലി​ട്ടി​രി​ക്കു​ന്ന കു​ൽ​ഭൂ​ഷ​ണ്‍ ജാ​ദ​വി​നെ ഉ​ട​ൻ വി​ട്ട​യ​യ്ക്ക​ണ​മെ​ന്ന് ഇ​ന്ത്യ. ജാ​ദ​വി​നെ​തി​രേ പാ​ക്കി​സ്ഥാ​ൻ ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ തെ​റ്റാ​ണെ​ന്നും അ​ന്താ​രാ​ഷ്‌ട്ര കോ​ട​തി ഉ​ത്ത​ര​വ് ഇ​ന്ത്യ​യു​ടെ ഭാ​ഗ​ത്താ​ണ് നീ​തി​യു​ള്ള​തെ​ന്നു ശ​രി​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ രാ​ജ്യ​സ​ഭ​യി​ൽ പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്‌ട്ര കോ​ട​തി​യി​ൽ നി​ന്നു​ണ്ടാ​യ ഉ​ത്ത​ര​വ് സം​ബ​ന്ധി​ച്ച് പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളി​ലും പ്ര​സ്താ​വ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


ഇ​ന്ത്യ​ക്ക് സ​ന്പൂ​ർ​ണ വി​ജ​യ​മാ​ണ് അ​ന്താ​രാ​ഷ്‌ട്ര കോ​ട​തി​യി​ലു​ണ്ടാ​യ​ത്. കു​ൽ​ഭൂ​ഷ​ണു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന​തി​നോ കാ​ണു​ന്ന​തി​നോ ഉ​ള്ള അ​വ​കാ​ശം പാ​ക്കി​സ്ഥാ​ൻ ലം​ഘി​ച്ച​താ​യി കോ​ട​തി ക​ണ്ടെ​ത്തി. ജാ​ദ​വി​ന്‍റെ കു​ടും​ബം സം​യ​മ​ന​ത്തോ​ടെ​യാ​ണ് വി​ഷ​യ​ത്തെ സ​മീ​പി​ച്ച​തെ​ന്നും ജ​യ​ശ​ങ്ക​ർ ചൂ​ണ്ടി​ക്കാ​ട്ടി.

അ​ന്താ​രാ​ഷ്‌ട്ര കോ​ട​തി വി​ധി​യെ സ്വാ​ഗ​തം ചെ​യ്ത രാ​ജ്യ​സ​ഭ അ​ധ്യ​ക്ഷ​നും ഉ​പ​രാ​ഷ്‌ട്ര​പ​തി​യു​മാ​യ എം. ​വെ​ങ്ക​യ്യ നാ​യി​ഡു, ജാ​ദ​വി​നെ മോ​ചി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ര​ണ​മെ​ന്നു നി​ർ​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.