സോൺഭദ്ര: തൃണമൂൽ കോൺഗ്രസ് പ്രതിനിധികളെ തടഞ്ഞു
Sunday, July 21, 2019 1:39 AM IST
വാ​​​രാ​​​ണ​​​സി: സോ​​​ൺ​​​ഭ​​​ദ്ര അ​​​ക്ര​​​മ​​​ത്തി​​​ലെ ഇ​​​ര​​​ക​​​ളു​​​ടെ ബ​​​ന്ധു​​​ക്ക​​​ളെ കാ​​​ണാ​​​നെ​​​ത്തി​​​യ തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​തി​​​നി​​​ധി സം​​​ഘ​​​ത്തെ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ത​​​ട​​​ഞ്ഞു​​​വ​​​ച്ച​​​താ​​​യും ഇ​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് പ്ര​​​തി​​​നി​​​ധി​​​സം​​​ഘം എ​​​യ​​​ർ​​​പോ​​​ർ​​​ട്ടി​​​ൽ ധ​​​ർ​​​ണ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും പാ​​​ർ​​​ട്ടി എം​​​പി ഡെ​​​റി​​​ക് ഒ​​​ബ്രി​​​യ​​​ൻ പ​​​റ​​​ഞ്ഞു.

ഭൂ​​​മി സം​​​ബ​​​ന്ധി​​​ച്ച ത​​​ർ​​​ക്ക​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഗ്രാ​​​മ​​​മു​​​ഖ്യ​​​നും സം​​​ഘ​​​വും പ​​​ത്ത് ഗോ​​​ണ്ട് വ​​​ർ​​​ഗ​​​ക്കാ​​​രെ വെ​​​ടി​​​വ​​​ച്ചു കൊ​​​ന്നി​​​രു​​​ന്നു. ഡെ​​​റി​​​ക് ഒ​​​ബ്രി​​​യ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ എം​​​പി​​​മാ​​​രാ​​​യ സു​​​നി​​​ൽ മ​​​ണ്ഡ​​​ൽ, അ​​​ബി​​​ർ ര​​​ഞ്ജ​​​ൻ ബി​​​ശ്വാ​​​സ് എ​​​ന്നി​​​വ​​​രാ​​​ണ് പ്ര​​​തി​​​നി​​​ധി സം​​​ഘ​​​ത്തി​​​ലു​​​ള്ള​​​ത്. പ​​​രി​​​ക്കേ​​​റ്റ​​​വ​​​രു​​​ടെ ബ​​​ന്ധു​​​ക്ക​​​ളെ ക​​​ണ്ട​​​ശേ​​​ഷം സോ​​​ൺ​​​ഭ​​​ദ്ര കൂ​​​ട്ട​​​ക്കൊ​​​ല പ്ര​​​ദേ​​​ശ​​​ത്തു പോ​​​കു​​​ന്ന​​​തി​​​ൽ​​​നി​​​ന്നാ​​​ണ് ത​​​ട​​​ഞ്ഞ​​​തെ​​​ന്നും വാ​​​രാ​​​ണ​​​സി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ത​​​ങ്ങ​​​ൾ ധ​​​ർ​​​ണ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ഒ​​​ബ്രി​​​യ​​​ൻ ട്വി​​​റ്റ​​​റി​​​ൽ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.