ജി​ല്ലാ ​ഭ​ര​ണ​കൂ​ടം വഴങ്ങി, പ്രിയങ്ക ധർണ അവസാനിപ്പിച്ചു
ജി​ല്ലാ ​ഭ​ര​ണ​കൂ​ടം വഴങ്ങി, പ്രിയങ്ക ധർണ അവസാനിപ്പിച്ചു
Sunday, July 21, 2019 2:00 AM IST
മി​​​ർ​​​സാ​​​പു​​​ർ: ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ലെ സോ​​​ൻ​​​ഭ​​​ദ്ര​​യി​​ൽ ഗ്രാ​​​മ​​​മു​​​ഖ്യ​​​നും കൂ​​​ട്ടാ​​​ളി​​​ക​​​ളും വെ​​​ടി​​​വ​​ച്ചു കൊ​​ന്ന​​വ​​​രു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​ൻ അ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ച്ച​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു കോ​​​ൺ​​​ഗ്ര​​​സ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പ്രി​​​യ​​​ങ്ക ഗാ​​​ന്ധി ന​​​ട​​​ത്തി​​​യ ധ​​​ർ​​​ണ അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു.

കൊ​​​ല്ല​​​പ്പെ​​​ട്ട ഏ​​​താ​​​നും​​​പേ​​​രു​​​ടെ ബ​​​ന്ധു​​​ക്ക​​​ളെ പ്രി​​​യ​​​ങ്ക​ ധ​​​ർ​​​ണ​​​യി​​​രു​​​ന്ന മി​​​ർ​​​സാ​​​പു​​​രി​​​ലെ ചു​​​നാ​​​ർ ഗ​​​സ്റ്റ്ഹൗ​​​സി​​​ലേ​​​ക്കു ജി​​​ല്ലാ ​ഭ​​​ര​​​ണ​​​കൂ​​​ടം കൊ​​​ണ്ടു​​​വ​​​ന്ന​​​തോ​​​ടെ​​​യാ​​​ണി​​​ത്. രാ​ത്രി ഗ​സ്റ്റ് ഹൗ​സി​ലേ​ക്കു​ള്ള വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ചി​ട്ടും പി​ന്മാ​റാ​തെ മെ​ഴു​കു​തി​രി വെ​ളി​ച്ച​ത്തി​ൽ പ്ര​തി​ഷേ​ധ​ത്തി​ലാ​യി​രു​ന്നു പ്രി​യ​ങ്ക.


സോ​​​ൻ​​​ഭ​​​ദ്ര​​​യി​​​ലെ ഉം​​​ഭ​​​യി​​​ൽ ഭൂ​​​മി​​​ത​​​ർ​​​ക്ക​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഗ്രാ​​​മ​​​മു​​​ഖ്യ​​​നും കൂ​​​ട്ടാ​​​ളി​​​ക​​​ളും ചേ​​​ർ​​​ന്നു പ​​​ത്ത് ആ​​​ദി​​​വാ​​​സി​​​ക​​​ളെ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ന്നി​​​രു​​​ന്നു. മ​​​രി​​​ച്ച​​​വ​​​രു​​​ടെ ബ​​​ന്ധു​​​ക്ക​​​ളെ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​ൻ പോ​​​യ പ്രി​​​യ​​​ങ്ക​​​യെ ചു​​​നാ​​​ർ കോ​​​ട്ട​​​യ്ക്കു സ​​​മീ​​​പം പോ​​​ലീ​​​സ് ത​​​ട​​​ഞ്ഞു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു പ്ര​​​തി​​​ഷേ​​​ധം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.