കരിമണൽ ഖനനം; നാശനഷ്ടം പരിശോധിക്കാൻ ഹരിത ട്രൈബ്യൂണൽ സമിതിയെ നിയോഗിച്ചു
Tuesday, July 23, 2019 1:08 AM IST
ന്യൂ​ഡ​ൽ​ഹി: ആ​ല​പ്പാ​ട്ട് ക​രി​മ​ണ​ൽ ഖ​ന​നം മൂ​ല​മു​ണ്ടാ​യ നാ​ശ​ന​ഷ്ടം പ​രി​ശോ​ധി​ക്കാ​ൻ ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ സ​മി​തി​യെ നി​യോ​ഗി​ച്ചു. കേ​ന്ദ്ര-സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡു​ക​ളി​ലെ പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് സ​മി​തി രൂ​പീ​ക​രി​ച്ച​ത്. ര​ണ്ടു മാ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് ന​ൽ​കാ​നാ​ണ് ജ​സ്റ്റീ​സ് എ.​കെ. ഗോ​യ​ൽ അ​ധ്യ​ക്ഷ​നാ​യ ട്രൈ​ബ്യൂ​ണ​ലി​ന്‍റെ നി​ർ​ദേ​ശം. അ​തേ​സ​മ​യം, ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ​ക്ക് നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ക്കാ​മെ​ന്നും ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.


കൊ​ല്ലം ജി​ല്ലാ ക​ള​ക്ട​റും സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡും ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഹ​രി​ത ട്രൈ​ബ്യൂ​ണ​ലി​ന്‍റെ ന​ട​പ​ടി. ആ​ല​പ്പാ​ട്ട് ക​രി​മ​ണ​ൽ ഖ​ന​ന​ത്തി​ന്‍റെ പാ​രി​സ്ഥി​തി​കാ​ഘാ​ത​ത്തെ ക്കുറി​ച്ചു വി​ശ​ദീ​ക​രി​ച്ച് പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സ​ഹാ​യം തേ​ടി​യ വീ​ഡി​യോ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.