സോൻഭദ്രയിൽ പ്രിയങ്കയെ തടഞ്ഞതിൽ പ്രതിഷേധം
സോൻഭദ്രയിൽ പ്രിയങ്കയെ തടഞ്ഞതിൽ പ്രതിഷേധം
Tuesday, July 23, 2019 1:08 AM IST
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സോ​ൻ​ഭ​ദ്ര​യി​ൽ പ​ത്തു​പേ​ർ കൊ​ല്ല​പ്പെ​ട്ട സ്ഥ​ല​ത്ത് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​ക്ക് പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച​തി​ൽ പാ​ർ​ല​മെ​ന്‍റി​ന് മു​ന്നി​ൽ കോ​ണ്‍ഗ്ര​സ് എം​പി​മാ​ർ പ്ര​തി​ഷേ​ധി​ച്ചു. സോ​ൻ​ഭ​ദ്ര​യി​ൽ അ​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​വ​ർ​ക്ക് നീ​തി ഉ​റ​പ്പാ​ക്കു​ക, പ്രി​യ​ങ്ക ഗാ​ന്ധി​യെ ത​ട​ഞ്ഞ​തി​ന് യു​പി സ​ർ​ക്കാ​ർ മ​റു​പ​ടി പ​റ​യു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു പാ​ർ​ല​മെ​ന്‍റി​ന് പു​റ​ത്തെ ഗാ​ന്ധി പ്ര​തി​മ​യ്ക്കു മു​ന്നി​ൽ എം​പി​മാ​ർ പ്ര​തി​ഷേ​ധി​ച്ച​ത്.

യു​പി​യി​ൽ ദ​ളി​ത​ർ​ക്കെ​തി​രേ അ​ക്ര​മ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണെ​ന്നും നി​ര​പ​രാ​ധി​ക​ൾ കൊ​ല്ല​പ്പെ​ടു​ക​യാ​ണെ​ന്നും ശ​ശി ത​രൂ​ർ എം​പി പ​റ​ഞ്ഞു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ട​തും ഇ​ര​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ക്കേ​ണ്ട​തും ഒ​രു രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. എ​ന്ത​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്രി​യ​ങ്ക ഗാ​ന്ധി​യെ യോ​ഗി ആ​ദി​ത്യ നാ​ഥി​ന്‍റെ സ​ർ​ക്കാ​ർ ത​ട​യു​ന്ന​തെ​ന്നും ജ​യി​ലി​ൽ അ​ട​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്നും ഇ​തൊ​ക്കെ ല​ജ്ജാ​ക​ര​മാ​ണെ​ന്നും ത​രൂ​ർ പ​റ​ഞ്ഞു. പ്രി​യ​ങ്ക ഗാ​ന്ധി​യെ ത​ട​ഞ്ഞ​തും അ​റ​സ്റ്റ് ചെ​യ്ത​തും ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​വും അം​ഗീ​ക​രി​ക്കാ​നാ​കാ​ത്ത​തുമാ​ണെ​ന്നും രാ​ജ്യ​സ​ഭാ ക​ക്ഷി​നേ​താ​വ് ഗു​ലാം ന​ബി ആ​സാ​ദ് പ​റ​ഞ്ഞു.


വി​ഷ​യം രാ​ജ്യ​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച് പ്ര​തി​പ​ക്ഷം ഉ​യ​ർ​ത്തി​യ ബ​ഹ​ള​ത്തി​ൽ രാ​ജ്യ​സ​ഭ പ​ല​വ​ട്ടം പി​രി​ഞ്ഞു. ലോ​ക്സ​ഭ​യി​ലും പ്ര​തി​പ​ക്ഷം വി​ഷ​യം ഉ​ന്ന​യി​ച്ചു പ്ര​തി​ഷേ​ധി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.